മലയാളികളുടെ ജനപ്രിയ സീരിയലില്‍ ഒന്നാണ് ഉപ്പും മുളകും. ഇതില്‍ തന്നെ അമ്മമാരുടെയും കൊച്ചു കുട്ടികളുടെയും പ്രിയതാരമാണു വിഷ്ണു എന്ന റിഷി. മികച്ച ഡാന്‍സര്‍ കൂടിയായ ഋഷിയെ വ്യത്യസ്തനാക്കുന്നതും മുടിയാണ്.

അതുകൊണ്ടു സീരിയല്‍ കഥാപാത്രത്തെ പോലും മുടിയന്‍ വിഷ്ണു എന്നു തന്നെയാണു വിളിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണു വിഷ്ണു. ഇപ്പോഴിത ബാലുവിന്റെയും നീലൂവിന്റെയും മൂത്ത മകനായ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്നു പുറത്തു പോകുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

ഡാന്‍സ് ഷോകള്‍ അവതരിപ്പിക്കുന്ന ഋഷി ഇന്ത്യയ്ക്കു പുറത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഋഷി തന്റെ ടീമിനൊപ്പം ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങിളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നുള്ളതു കൊണ്ടാണു പരമ്പരയില്‍ നിന്നു പിന്മാറുന്നത് എന്നു പറയുന്നു. എന്നാല്‍ ഋഷിക്കു പകരം ആര് എത്തുമെന്ന ആകാംഷയിലാണു പ്രേക്ഷകര്‍.