കള്ളന്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങള്‍ മുതല്‍ വലിയ പണികള്‍ വരെ അക്കൂട്ടത്തില്‍ വരാറുണ്ട്. ഇപ്പോള്‍ ഇതാ അമേരിക്കയിലെ മെരിലാന്‍ഡില്‍ നിന്ന് ഒരു കള്ളന്റെ വീഡിയോ ആണ് കാഴ്ചക്കാരെ ചിരിപ്പിക്കാന്‍ എത്തിയിരിക്കുന്നത്.
മോഷണത്തിനിറങ്ങുന്നവരും കള്ളന്മാരെ പിടികൂടാന്‍ തന്ത്രം മെനയുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട വീഡിയോ എന്നാണ് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. മെരിലാന്‍ഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ ആണ് ഈ മോഷണ ശ്രമം നടന്നത്. രാത്രി മുഖംമൂടി ധരിച്ച് മോഷണത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമായെത്തിയ കള്ളന്റെ കണക്കുകൂട്ടലുകളെല്ലാം ഒറ്റ കല്ലേറില്‍ തകര്‍ന്നതാണ് വീഡിയോ.
റെസ്‌റ്റോറന്റില്‍ എത്തിയ കള്ളന്‍ തന്റെ പണി തുടങ്ങാനായി ആദ്യം അവിടത്തെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടിക്ക് തിരിച്ചടി എന്നോണം ചില്ലുപൊട്ടിക്കാന്‍ എറിഞ്ഞ കല്ല് തിരിച്ച് സ്വന്തം മുഖത്തുകൊണ്ട് ബോധം പോയി നിലത്തുകിടക്കേണ്ട അവസ്ഥയായിരുന്നു കള്ളന്.
റെസ്‌റ്റോറന്റിലെ ഗ്ലാസ് ഡോര്‍ ബുള്ളറ്റ് പ്രൂഫാണെന്നറിയാതിരുന്നതാണ് കള്ളന് വിനയായത്. എറിഞ്ഞ കല്ല് വന്ന് തിരിച്ചടിച്ചതോടെ അല്‍പസമയം ബോധം പോയി നിലത്തുകിടന്ന കള്ളന്‍ അവസാനം മോഷണശ്രമം ഉപേക്ഷിച്ച് വന്ന വഴി തിരിച്ചുവിടുകയായിരുന്നു. ഏതായാലും സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പൊലീസ് കൈയ്യോടെ പിടികൂടിയിട്ടുണ്ട്.
BAD LUCK BANDIT: A surveillance video shows a would-be burglar getting knocked out after throwing a brick at bulletproof glass. Can someone say karma? https://t.co/zxBTjQkxAs pic.twitter.com/LGN6XGWMfB
— KSN News Wichita (@KSNNews) October 2, 2018
Leave a Reply