കോവിഡിനെ തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനില്ല. പ്രതിസന്ധികൾക്കിടയിലും തനിക്ക് ജനങ്ങളുമായി സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു. വിവിധ ഗവർണമാർ ലോക്ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ്. ഇനിയും ലോക്ഡൗണുകൾ തുടരാനാവില്ലെന്നതാണ് യാഥാർഥ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എൻ.ബി.സി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ട്രംപിെൻറ പരാമർശം. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനോ വൈറ്റ് ഹൗസിലെ മനോഹരമായ മുറികളിൽ കഴിയാനോ തനിക്കാവില്ല. പ്രതിസന്ധിക്കിടയിലും രാജ്യത്തെ ജനങ്ങളുമായി തനിക്ക് സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു.
മാസ്ക് ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിരവധി ആളുകൾക്ക് കോവിഡ് വരുന്നുണ്ട്. ചൈന നമുക്ക് തന്നതാണ് ഈ രോഗബാധ. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഈ രോഗത്തെ അമേരിക്കയിൽ നിന്നും ലോകത്ത് നിന്നും തുടച്ചു നീക്കാൻ എല്ലാവരും കഠിനമായി പരിശ്രമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
യുറോപ്പിൽ കോവിഡ് പടരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്നാൽ ഇപ്പോൾ പല യുറോപ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്നു പിടിക്കുകയാണെന്നായിരുന്നു ട്രംപിെൻറ മറുപടി.
Leave a Reply