കോവിഡിനെ തടയാൻ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ ഭരണഘടന വിരുദ്ധമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പ്രസിഡ​െൻറന്ന നിലയിൽ ഇനിയും ബേസ്​മെൻറിൽ അടച്ചിരിക്കാനില്ല. പ്രതിസന്ധികൾക്കിടയിലും തനിക്ക്​ ജനങ്ങളുമായി സംവദിക്കണമെന്ന്​ ട്രംപ്​ പറഞ്ഞു. വിവിധ ഗവർണമാർ ലോക്​ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുന്നത്​ രാഷ്​ട്രീയപ്രേരിതമായാണ്​. ഇനിയും ലോക്​ഡൗണുകൾ തുടരാനാവില്ലെന്നതാണ്​ യാഥാർഥ്യമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

എൻ.ബി.സി ന്യൂസ്​ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ട്രംപി​െൻറ പരാമർശം. പ്രസിഡ​െൻറന്ന നിലയിൽ ഇനിയും ബേസ്​മെൻറിൽ അടച്ചിരിക്കാനോ വൈറ്റ്​ ഹൗസിലെ മനോഹരമായ മുറികളിൽ കഴിയാനോ തനിക്കാവില്ല. പ്രതിസന്ധിക്കിടയിലും രാജ്യത്തെ ജനങ്ങളുമായി തനിക്ക്​ സംവദിക്കണമെന്ന്​ ട്രംപ്​ പറഞ്ഞു.

മാസ്​ക്​ ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ നിരവധി ആളുകൾക്ക്​ കോവിഡ്​ വരുന്നുണ്ട്​. ചൈന നമുക്ക്​ തന്നതാണ്​ ഈ രോഗബാധ. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഈ രോഗത്തെ അമേരിക്കയിൽ നിന്നും ലോകത്ത്​ നിന്നും തുടച്ചു നീക്കാൻ എല്ലാവരും കഠിനമായി പരിശ്രമിക്കുകയാണെന്ന്​ ട്രംപ്​ വ്യക്​തമാക്കി.

യുറോപ്പിൽ കോവിഡ്​ പടരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്​ അവർ നല്ല പ്രവർത്തനമാണ്​ കാഴ്​ചവെച്ചത്​ എന്നാൽ ഇപ്പോൾ പല യുറോപ്യൻ രാജ്യങ്ങളിലും കോവിഡ്​ പടർന്നു പിടിക്കുകയാണെന്നായിരുന്നു ട്രംപി​െൻറ മറുപടി.