വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.











Leave a Reply