വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിക്കായി യുഎസ് ദിവസേന ചെലവഴിക്കുന്നത് ഏകദേശം 891 മില്യൺ ഡോളറാണെന്ന് റിപ്പോർട്ട്. ആദ്യ മാസത്തിൽ മാത്രം ചെലവ് 6 ബില്യൺ സ്ഥിതിയിലെത്തിയതായും ഇത് ഉടൻ തന്നെ 10 ബില്യൺ ആഴ്ചയിൽ അധികമാകാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് പ്രതിരോധ വകുപ്പായ പെൻ്റഗൺ നൽകിയ വിവരങ്ങൾ ന്യൂയോർക്ക് ടൈംസ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. വാഷിംഗ്ടൺ ആസ്ഥാനമായ സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ദിവസേനയുള്ള ചെലവിൻ്റെ കണക്ക് പുറത്തുവന്നത്.

യുദ്ധത്തിൻ്റെ ആദ്യ ആഴ്ചയിലെ ചെലവിൽ ഏകദേശം 4 ബില്യൺ ഡോളർ ഇറാനിയൻ മിസൈലുകളെ തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ വിനിയോഗിച്ചതായാണ് കണക്ക്. നേരത്തെ ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആക്രമണത്തേക്കാൾ ഇപ്പോഴത്തെ യുദ്ധച്ചെലവ് വളരെ കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ ‘കോസ്റ്റ് ഓഫ് വാർ’ പഠനപ്രകാരം ആക്രമണങ്ങൾക്ക് 2 ബില്ല്യൺ തുകയിലധികം ചെലവായെങ്കിലും നിലവിലെ യുദ്ധത്തിൻ്റെ ആദ്യ 100 മണിക്കൂറിൽ അതിൻ്റെ മൂന്നിരട്ടി ചെലവഴിച്ചു. വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം 50,000 കടന്നിട്ടുണ്ട്. രണ്ട് വിമാനവാഹിനിക്കപ്പലുകളും നിരവധി യുദ്ധക്കപ്പലുകളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ–വാതക ഗതാഗതം ഏറെ മന്ദഗതിയിലായതോടെ ആഗോള എണ്ണവില ഉയരുകയാണ്. യുദ്ധത്തിന്റെ ദൈർഘ്യം കൂട്ടി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഇറാന്റെ തന്ത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഇതിനിടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം 50,000 കടന്നിട്ടുണ്ട്. രണ്ട് വിമാനവാഹിനിക്കപ്പലുകളും നിരവധി യുദ്ധക്കപ്പലുകളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ–വാതക ഗതാഗതം ഏറെ മന്ദഗതിയിലായതോടെ ആഗോള എണ്ണവില ഉയരുകയാണ്. യുദ്ധത്തിന്റെ ദൈർഘ്യം കൂട്ടി സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഇറാന്റെ തന്ത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ യുദ്ധവുമായി ബന്ധപ്പെട്ട വലിയ അവകാശവാദങ്ങൾ തുടരുകയാണ്.സോഷ്യൽ മീഡിയയിൽ യുദ്ധവുമായി ബന്ധപ്പെട്ട വലിയ അവകാശവാദങ്ങൾ തുടരുകയാണ്.