ഒരു സ്കോട്ടീഷ് ഉത്സവത്തിന് സ്കോട്ട് ലാൻഡ് ഒരുങ്ങി… “യുസ്മ അവാർഡ് നൈറ്റ് 2024”. ഇനി രണ്ട് ദിനങ്ങൾ മാത്രം… അർഹിക്കുന്നവർക്ക് യുസ്മയുടെ – സ്കോട്ട് ലാൻഡ് മലയാളികളുടെ അംഗീകാരം…

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന സ്കോട്ലാൻഡ്.
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന , മഞ്ഞണിഞ്ഞ് ശിശിര പട്ടുടുത്ത് ഒരു ഗന്ധര്‍വ സുന്ദരിയെ പോലെ മനോഹരമായ, യുകെയുടെ വടക്കൻ മലയോര മേഖലയായ സ്കോട്ടീഷ് ഭൂമികയിൽ ഉണർവ്വും ഉന്മേഷവുമായി മലയാളത്തിൻ്റെ എവർഗ്രീൻ റൊമാൻ്റിക് ഹീറോ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളി മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മലയാളത്തിൻ്റെ നിത്യഹരിത പ്രണയ നായകനായ ശങ്കർ. യുസ്മ അവാർഡ് നിശയിൽ പങ്കെടുക്കുന്നു. കൂടാതെ പ്രാദേശിക സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കുന്നു.

നവംബർ 30 ശനിയാഴ്ച സ്കോട്ടീഷ് മലയാളികളുണരുന്നത് നിലയ്ക്കാത്ത ചിലങ്ക മണി നാദം കേട്ടാകും…യൂറോപ്പ് കണ്ടതിൽ വെച്ചേറ്റവും പ്രഗത്ഭരായ നർത്തകിമാർ ചിലങ്കയണിയും… സംഗീത മഴ പൊഴിക്കാൻ യുകെയിലെ പ്രശസ്തരായ ഗായകരെത്തും… വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു… കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം….. പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇതെല്ലാം നവംബർ 30ന് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാഡമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ ഒരു ഡമ്പനിലേറെ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾ യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് യുസ്മ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.

നവംബർ 30 ന് ശനിയാഴ്ച്ച 11 മണിക്ക് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. മൂന്ന് മണിയോടെ മത്സരങ്ങൾ അവസാനിക്കും. നാലു മണിക്ക് യുസ്മ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 09.00 മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും. സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ട് ലാൻഡിലെ യുസ്മയുടെ നേത്രത്വത്തിൽ സ്കോട്ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നിശയിലേയ്ക്കും യുസ്മ നാഷണൽ കലാമേളയിലേക്കും ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ചു നടക്കുന്ന ഈ കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് :

Armadale Academy
Bath gate
Livingston
EH48 3LX
Scotland.