ഷിബു മാത്യൂ

റോഥർഹാം. യുക്മ കേരളപ്പൂരം വള്ളകളി മത്സരത്തിന്റെ ഫിനീഷിംഗിനിടയിൽ വള്ളം മറിഞ്ഞു. ആളപായമില്ല. തുഴക്കാരെല്ലാം സുരക്ഷിതമായി രക്ഷപെട്ടു. പതിനേഴ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളംകളി മത്സരത്തിന്റെ ആറാം റൗണ്ട് മത്സരത്തിൽ ജോഷി സിറിയക് ക്യാപ്റ്റനായ സൗഹൃദയാ ബോട്ട് ക്ലബ് ടൺ ബ്രിഡ്ജ് വെൽസ് തുഴഞ്ഞ വള്ളമാണ് ഫിനീഷിംഗ്‌ പോയിന്റിൽ തല കീഴായ് മറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരക്ഷാ ബോട്ടുകൾ മത്സരത്തിനെ അനുഗമിച്ചതിനാൽ രക്ഷാകര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന് ആഴം കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആദ്യ റൗണ്ട് മത്സരത്തിൽ സൗഹൃദയാ ബോട്ട് ക്ലബ് രണ്ടാമത് എത്തിയിരുന്നു. ഫിനിഷിംഗിനു ശേഷം വള്ളത്തിന്റെ വേഗം കുറയ്ക്കാൻ അമരക്കാരൻ ശ്രമിക്കുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞതെന്നു കാണികൾ പറഞ്ഞു.