ഷിബു മാത്യൂ
കാലം കവര്‍ന്നെടുത്തത് ജീവിച്ചു കൊതിതീരാത്ത ബാലുവിനേയും ജീവിതം തുടങ്ങാന്‍ തുടങ്ങിയ ഒരു കുരുന്നിനേയും.
വിധി പറയാത്ത ദുരന്തങ്ങള്‍ ഇനിയും അവര്‍ക്ക് ബാക്കി നില്‍ക്കുകയാണ്. വയലിന്‍ എന്തെന്ന് അറിയാത്തവര്‍ പോലും ഒരേ അളവിലും നിറത്തിലും കണ്ണീരൊഴുക്കി….
കേരളത്തിനകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ.
യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ദേശീയ കലാമേളയിലും അതു നിറഞ്ഞു നിന്നു.
കേരളത്തിനപ്പുറം ലോകം കണ്ട ഏറ്റവും വലിയ കലാമേള നടന്ന നഗരിയെ യുക്മ വിളിച്ചു. ‘ബാലഭാസ്‌കര്‍ നഗര്‍’
ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേളയില്‍ നടന്ന മിക്ക മത്സരങ്ങളുടേയും ഇതിവൃത്തം വയലിനില്‍ ഒരു കാലഘട്ടം തീര്‍ത്ത ബാലഭാസ്‌കര്‍ തന്നെയായിരുന്നു. പല മത്സരങ്ങളും അവസാനിപ്പിച്ചത് ബാലഭാസ്‌കറിന്റെ പുഞ്ചിരിച്ച മുഖം കാണികള്‍ക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു. മത്സരങ്ങള്‍ക്ക് വിഷയം ധാരാളമുണ്ടായിരുന്നെങ്കിലും മലയാളം തിരഞ്ഞെടുത്തത് പ്രിയ ബാലുവിനെ.
ജയിക്കുക എന്നത് മാത്രമായിരുന്നില്ല മത്സരാര്‍ത്ഥികളുടെ ലക്ഷ്യം എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കലയോടും അതിലുപരി ഒരു കലാകാരനോടും ആഴത്തിലുള്ള സ്‌നേഹം എന്നു തന്നെ പറയേണ്ടി വരും.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമ്പതാമത് യുക്മ ദേശീയ കലാമേളയില്‍ കണ്ടത്. വാശിയേറിയ മത്സരത്തിന്റെ അവസാന ഇനമായ സീനിയേഴ്‌സിന്റെ ബോളിവുഡ് ഗ്രൂപ്പ് ഡാന്‍സില്‍ EYCO ഹള്‍ അവതരിപ്പിച്ചത് ബാലഭാസ്‌കറിന്റെ സംഗീതമായിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ അവര്‍ നിറഞ്ഞാടി.. കാണികളും അവരുടെ താളങ്ങള്‍ക്കൊപ്പം കൂടി.
മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂകും എന്തിന് രജനീകാന്തുവരെയും അവരുടെ കഥാപാത്രങ്ങളായെങ്കിലും അവസാനം അവരും കൈ കൂപ്പി. മലയാളത്തിന്റെ പ്രിയ ബാലഭാസ്‌കറുടെ മുമ്പില്‍..
മനസ്സിലാക്കേണ്ടത് ഒരുപാടുണ്ട്..
മനം കവരുന്ന മലയാളം.
വീഡിയോ കാണുക.
[ot-video][/ot-video]
Leave a Reply