സാം തോമസ് റീജിയണൽ പി ആർ ഒ

സൗത്താംപ്ടൺ : യുക്മയിലെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള സൗത്താംപ്ടണിലെ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു . ഫ്രണ്ട്‌സ് മലയാളി അസോസിയേഷൻ ഹാംഷെയറാണ് ആതിഥേയത്വം വഹിക്കുന്നത് . കരുത്തുറ്റ റീജിയണിലെ 24 അംഗ അസ്സോസിയേഷനെയും പങ്കെടുപ്പിച്ചു കൊണ്ട് കാലാ കാലങ്ങളായി യുക്മ നടത്തി വരുന്ന കായിക മത്സരങ്ങളുടെ നിയമാവലികൾ പാലിച്ചു കൊണ്ട് സൗത്ത് ഈസ്റ്റിൽ കായിക മത്സരം നടത്തപ്പെടുന്നതാണ്. വ്യത്യസ്തമായ ആശയങ്ങൾ നടപ്പിൽ വരുത്തി പരാതിക്കിടയില്ലാതെ ശ്രദ്ധ ആകർഷിച്ച സൗത്ത് ഈസ്റ്റ് റീജിയൻ, ഇക്കൊല്ലത്തെ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ ആദ്യമായി പൂർണമായും സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്.

മുൻവർഷത്തെ യുക്മ കലാമേളയ്ക്കായി സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്ത് പരാതിക്കിടയില്ലാതെ സുഗമമാക്കിയ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി ശ്രീ : ജോസ് പി മും മുൻ യുക്മ നാഷണൽ ജോയിന്റ് സെക്രെട്ടറി ശ്രീ : ഓസ്റ്റിൻ അഗസ്റ്റിനും ചേർന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റവെർ സാങ്കേതിക വിദ്യയുടെ പുതിയ പതിപ്പാണ് ഇവിടെ ഉപയോഗിക്കുക. യുക്മ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ആണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ഇപ്രകാരമുള്ള ഒരു സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്.

മത്സരങ്ങൾ കാലത്ത് 10 മണിയോടുകൂടി ആരംഭിക്കേണ്ടതിനുള്ള സൗകര്യാർത്ഥം അംഗ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷനിൽ നിന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങളും മത്സരിക്കുന്ന ഇനവും ഗ്രൂപ്പും റീജിയണൽ സെക്രട്ടറി ജിജോ അരയത്തിനെ ഇമെയിൽ ([email protected])മുഖേനയോ , യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വാട്സാപ്പ് ഗ്രൂപ്പ് മുഖേനയോ അറിയിക്കേണ്ടതാണ്. മത്സര ഇനങ്ങളെ കുറിച്ചും മത്സര ക്രമത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ സ്‌പോർട് കോർഡിനേറ്റർ ബിനു ജോസ് അംഗ അസ്സോസിയേഷനുകളെ അറിയിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീജിയണൽ തലത്തിൽ വിജയികളാവുന്നവർക്ക് ജൂൺ 15 ന് ബെർമിങ്ഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. റീജിയണൽ കായികമേളയുടെ സമഗ്ര വിജയത്തിനായി എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അംഗ അസ്സോസിയേഷനുകളോട് റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയാൻ അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം.

Southampton Sports Center Southampton SO16 7AY