റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ ഈ വര്‍ഷത്തെ കായികമേള 2017 മെയ് 20 ശനിയാഴ്ച സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗത്തെന്‍ഡ് മലയാളി അസോസിയേഷനാണ്. കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദി മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ സഹായിക്കും. യുക്മ നാഷണല്‍ കായികമേളയുടെ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേള വന്‍ വിജയമാക്കുന്നതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീജിയണല്‍ കായികമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ടീം ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. റീജിയണല്‍ കായികമേളയുടെ നടപടി ക്രമങ്ങളും മറ്റു വിശദ വിവരങ്ങളും ഇതിനോടകം അസോസിയേഷനുകളെ അറിയിച്ചുകഴിഞ്ഞു. റീജിയണല്‍ കായികമേള കാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണ്‍ സെക്രട്ടറി ജോജോ തെരുവനുമായി (07753329563 ) ബന്ധപ്പെടാവുന്നതാണ്