ബിബിൻ എബ്രഹാം
സൗത്താംപ്ടൺ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഔദ്യോഗിക കമ്മറ്റി നാഷണൽ കായികമേളയ്ക്ക് മുന്നോടിയായി നടത്തിയ കായിക മേളയിൽ റീജിയണിലെ 24 അംഗ അസോസിയേഷനുകളിൽ ഭൂരിഭാഗത്തിന്റെയും പങ്കാളിത്തം കൊണ്ട് കായികമേളയ്ക്ക് പുറമെ കാണികൾക്കും പങ്കാളികൾക്കും ദൃശ്യ വിരുന്നൊരുക്കിയ ഫ്ലാഷ് മൊബ് കൊണ്ടും  അവിസ്മരണീയമായി. യുക്മ നാഷണൽ കമ്മറ്റി കായികമേള പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതികൂല കാലാവസ്ഥയിലും ഈ മേള അരങ്ങത്ത് എത്തിക്കുമെന്ന് കമ്മറ്റിയിൽ ചർച്ച ചെയ്ത്‌ തീരുമാനമെടുത്ത പ്രസിഡന്റ് ജോമോൻ ചെറിയന്റെയും സെക്രട്ടറി ജിജോ അരയത്ത് , ട്രെഷറർ ജോഷി ആനിത്തോട്ടത്തിൽ, നാഷണൽ കമ്മറ്റി മെമ്പർ  ലാലു ആന്റണി, സ്പോർട്സ് കോർഡിനേറ്റർ ബിനു ജോസിന്റെയും നേതൃത്വത്തിൽ റീജിയണിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ള മികച്ച സ്റ്റേഡിയം ആണ് തിരഞ്ഞെടുത്തത്. ഫ് എം എ ഹാംഷെയറിന്റെ അതുല്യമായ സംഘാടക മികവും സൗത്ത് ഈസ്റ് റീജിയണൽ കായിക മേളയ്ക്ക് വിജയത്തിന് കാരണമായി. യുക്മയുടെ മറ്റു പല റീജിയണൽ കായികമേളകളും പ്രതികൂല കാലാവസ്ഥ മൂലം വേണ്ട രീതിയിൽ നടക്കാതെ വന്നപ്പോൾ വ്യെക്തമായ മത്സര വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് കായിക മേള ഭംഗി ആയി നടത്തുവാൻ ദൈവാനുഗ്രവും റീജിയണൽ കമ്മറ്റിക്ക് തുണയായി.
സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തന ഉൽഘാടനത്തോട് അനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് ജനകീയ പങ്കാളിത്തത്തിന് മാറ്റ് കൂട്ടുവാൻ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി മത്സരാത്ഥികൾക്കും കാണികൾക്കും സൗജന്യ പ്രവേശനമായിരുന്നു റീജിയണൽ കമ്മറ്റി ഒരുക്കിയത്. രാവിലെ 11 മണിയോട്  റീജിയണൽ പ്രസിഡന്റ് ശ്രീ ജോമോൻ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാർച്ച് പാസ്ററ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  ഇന്ത്യൻ ദേശീയ പതാകയ്ക്ക്  പിന്നിൽ  അണി നിരന്ന അച്ചടക്കത്തോടെ ഭംഗിയായി നടത്തപെട്ടു. . അതിമനോഹരമായി മാർച്ച് പാസ്റ്റിൽ തങ്ങളുടെ മത്സരാർത്ഥികളെ അണി നിരത്തിയ മിസ്മാ ബർജ്സ് ഹിൽ മലയാളീ അസോസിയേഷൻ പ്രത്യേകമായ അഭിനന്ദനങ്ങൾക്കും ട്രോഫിക്കും അർഹമായി. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വികാരമായി തുടർന്ന് യുക്മ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ച നിയമാവലികൾക്കനുസരിച്ച് നടത്തപ്പെട്ട മത്സരങ്ങൾക്കിടയിൽ പങ്കാളികളെയും കാണികളെയും ആവേശ ഭരിതരാക്കിയ ഫ് എം എ ഹാംഷെയറിന്റെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. യഥാവിധി നടന്ന കായികമേളയുടെ അവസാനം കാണികളെ ആവേശ ഭരിതരാക്കി വടം വലി മത്സരവും നടന്നു. റീജിയണൽ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആതിഥേയരായ ഫ് എം എ ഹാംഷെയർ ചാംപ്യൻഷിപ് ട്രോഫി സ്വന്തമാക്കി. കായികമേളയോട് അനുബന്ധിച്ചു നടന്ന റീജിയണൽ വടം വലി മത്സരത്തിൽ ഡബ്ല്യൂ എം സി എ വോക്കിങ്ങിനെ തോല്പിച്ച് സി കെ സി കാന്റർബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടു.  വാശിയേറിയ മത്സരത്തിനൊടുവിൽ 85 പോയിന്റ് നേടി സീമ ഈസ്റ്റ് ബോൺ  രണ്ടാമത്തെ സ്ഥാനം കൊണ്ടും സി കെ സി കാന്റർബറി 81 പോയിന്റ് നേടി മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
 
 
യുക്മ സാംസ്‌കാരിക വേദി മുൻ കൺവീനറും സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന ശ്രീ മാത്യു ഡൊമെനിക്കിന്റെ അദ്യക്ഷതയിൽ  കൂടിയ സമാപന സമ്മേളനത്തിൽ യുക്മയുടെ സ്ഥാപക നേതാക്കന്മാരിൽ പ്രമുഖനും അവിഭക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ റീജിയണൽ കോർഡിനേറ്ററും  ആയിരുന്ന സാം തിരുവാതിലിൽ സദസിനെ അഭിസംബോധന ചെയ്യുകയും മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
വെക്തിഗത ചാമ്പ്യന്മാർ 

1)കിഡ്സ് ബോയ്സ് 

റിച്ചിൻ  ജിജോ, മിസ്മാ ബർജെസ്ഹിൽ

ജോഹനീസ് ഷാലു, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
2) കിഡ്സ് ഗേൾസ് 
    ഷാർലോട്ട് റെയ്നോൾഡ് ,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
3) സബ്‌ജൂനിയർ ബോയ്സ് 
രോഹൻ ലിറ്റോ കാന്റർബറി കേരളൈറ്റ്സ്
4)  സബ്‌ജൂനിയർ   ഗേൾസ് 
ഷാരോൺ ഷാബു,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
5) ജൂനിയർ ബോയ്സ് 
മാക്സ് തോമസ്,  കാന്റർബറി കേരളൈറ്റ്സ്
6)  ജൂനിയർ  ഗേൾസ്   
     അഥീന ഷാജി സീമ ഈസ്റ്റ്ബോൺ
7) സീനിയർ ബോയ്സ് 
     എഡ്വിൻ ബിജു, സീമ ഈസ്റ്റ്ബോൺ
8) സീനിയർ ഗേൾസ്   
   ജാക്വിലിൻ ജോഷി, മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
   ബെനീറ്റ ബിനു , മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
9) അഡൾട് മെൻസ്
    ഡോൺ അംബി,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
10)  അഡൾട്  വിമൻസ് 
    തങ്കി ജോർജ്,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
 11)  സീനിയർ അഡൾട് മെൻസ്
      ജിനോയ് മത്തായി, മാസ് സൗത്താംപ്ടൺ
  12)  സീനിയർ   അഡൾട്  വിമൻസ് 
       നിമിഷ റോജി,റിഥം ഹോർഷം
13) സൂപ്പർ സീനിയർ മെൻസ് 
      ഷാജി തോമസ്, സീമ ഈസ്റ്റ്ബോൺ
അസോസിയേഷനുകളുടെ പോയിന്റ് നിലവാരം :
ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ –  142
സീമ ഈസ്റ്റ്ബോൺ   –  85
കാന്റർബറി കേരളൈറ്റ്സ് –   81
മിസ്മാ ബർജെസ്ഹിൽ –   58
മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ – 49
ഡബ്ല്യൂഎംസിഎ  വോക്കിങ് – 21
മലയാളീ അസോസിയേഷൻ സൗതാംപ്ടൺ – 24
റിഥം ഹോർഷം  12
മാപ് പോർട്സ്‌മൗത്ത്‌  11
സഹൃദയ ടൺബ്രിഡ്ജ് വെൽസ് 3
അസോസിയേഷൻ ഓഫ് സ്ലോ മലയാളീസ് 3
കെസി ഡബ്ല്യൂ എ ക്രോയിഡോൺ 3
ഫ്രണ്ട്‌സ് യുണൈറ്റഡ് മലയാളീ അസോസിയേഷൻ കെന്റ് 1
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ജൂൺ 15 ന് ബിര്മിഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായിക മേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയനെയോ , നാഷണൽ കമ്മറ്റി അംഗം ലാലു ആന്റണിയെയും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ലിറ്റോ കൊരുത്ത് , അനിൽ വറുഗീസ്. ജോമോൻ കുന്നേൽ, എഡ്വിൻ ജോസ്, ബിനു ജോർജ് , ജോഷി സിറിയക്, ബിബിൻ എബ്രഹാം, അജിത് വെണ്മണി, എന്നിവരെ കൂടാതെ ഫോട്ടോകൾ എടുത്ത് സഹായിച്ച ബിജു മൂന്നാനപ്പള്ളിൽ,  ജിനു വർഗീസ് എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. ഈ കായികമേള അവിസ്മരണീയമാക്കാൻ സഹായിച്ച റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളോടും യുക്മ അഭ്യുദയകാംഷികളോടും സ്പോൺസേർസിനോടും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റിയുടെ അഗൈതവമായ നന്ദിയും രേഖപെടുത്തുന്നു.