WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുവജങ്ങളിൽ ലക്ഷ്യബോധവുംആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നാളെ, നവംബർ 23 ശനിയാഴ്ച, ബർമിംഗ്ഹാമിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.
ആന്ധ്രപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥനും മലയാളിയും ആന്ധ്രാപ്രദേശ് സർക്കാരിലെ സുപ്രധാനമായ പദവികൾ വഹിക്കുന്നയാളുമായ ബാബു അഹമ്മദ് IAS ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഗവൺമെന്റിലെ വിദേശ വ്യാപാര വകുപ്പിൽ അസ്സിസ്റ്റന്റ്റ് ഡയറക്റ്ററും സീനിയർ ഉപദേഷ്ടാവുമായി പ്രവർത്തിക്കുന്ന, മലയാളികളുടെ അഭിമാനമായ ഡോ.അനൂജ് മാത്യു (PhD.) ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
ആരോഗ്യ സുരക്ഷാ – മാനവ വിഭവശേഷി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയും നേഴ്‌സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമായ എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനിൽ പഠിച്ചു വളർന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്പേസ് എൻജിനീയറും പ്രോഗ്രാം മാനേജ്‍മെന്റ് മേധാവിയുമായ ജിതിൻ ഗോപാൽ എന്നിവർ പരിശീലന കളരിയിൽ ആമുഖ പ്രഭാഷണങ്ങൾ നടത്തും.
ബ്രിട്ടനിൽ വളർന്ന് വിദ്യാഭ്യാസം നേടി ജോലിചെയ്യുന്നവരും, നിലവിൽ വ്യത്യസ്ത മേഖലകൾ പാഠ്യ വിഷയങ്ങളായി തെരഞ്ഞെടുത്തവരുമായ പ്രൗഢമായ വലിയൊരുനിര റിസോഴ്സ് പേഴ്സൺസ് യുവജന പരിശീലന കളരിക്ക് നേതൃത്വം വഹിക്കും. പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വ്യക്തമായ ഉൾക്കാഴ്ചകൾ രൂപപ്പെടുത്തുവാൻ സഹായകരമാകും വിധമാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദധാരിയും നിലവിൽ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആൻറ്റണി, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അർജ്ജുൻ ഗോപാൽ, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എൻ എച്ച് എസ് ട്രസ്റ്റിൽ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്,
ഹെയെൻ എന്ന സ്ഥാപനത്തിൽ ടീം ലീഡറും  മെയിന്റനൻസ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് റോബോട്ടിക് എഞ്ചിനീയറുമായ  മെൽബിൻ തോമസ്, അക്കൗണ്ടിംഗ് ആൻഡ് ഫൈനാൻസിൽ ബിരുദധാരിയും ലോർഡ്‌സ് കെയർ റിക്രൂട്ട്മെൻറ് എന്ന സ്ഥാപനത്തിന്റെ മാനേജറും ആയ എൽബെർട്ട് ജോയ്, ജാഗുവാർ ലാൻഡ് റോവർ കമ്പനിയിൽ ഡിസൈൻ വാലിഡേഷൻ എൻജിനിയർ ആയി ജോലിചെയ്യുന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി ജോയൽ ജോയ്, ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥി എലെൻ ഷാജി, ലണ്ടൺ കിംഗ്‌സ് കോളേജിൽ മെഡിസിൻ വിദ്യാർത്ഥി നയൻ തമ്പി, ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഡെൻറ്റൽ വിദ്യാർത്ഥികളായ ലക്ഷ്മി ബിജു, ആൻ മരിയ ജോയ് തുടങ്ങിയവർ വിവിധ
വിഷയങ്ങളിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകും.
യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച്‌, കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പത്തുവീതം വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം.
ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തിലാണ് ദേശീയ യുവജന ദിനാഘോഷപരിപാടികൾ യുക്മ സംഘടിപ്പിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് യുവജന ദിനാഘോഷങ്ങളുടെ ചുമതലയുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.
പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. 
 
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- 
UKKCA Community Centre, 
83 Woodcross Lane, 
Bilston – WV14 9BW