ബിജു തോമസ്

സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന യുകെയിലെ, ഉഴവൂര്‍ സംഗമം 2017 സെപ്റ്റംബര്‍ 1 ,2 തീയതികളില്‍ ബിര്മിങ്ഹാം UKKCA ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടത്തപെടുന്നു. കഴിഞ്ഞ 10 വര്‍ഷമായി വിജയകരമായി നടത്തപെടുന്ന ഈ ഒത്തുചേരലിന്റെ, ഈ വര്‍ഷത്തെ ആഘോഷത്തിന്റെ വിജയത്തിനായി , ശ്രീ ടോമി ചാലില്‍, സാജന്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
നാട്ടില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ തിരി തെളിച്ചു ആരംഭിക്കുന്ന ഈ സംഗമത്തില്‍ വെച്ച് വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തികളെ ആദരിക്കുന്നു. ഒന്നും രണ്ടും തീയതികളില്‍ ,യുകെയില്‍ അറിയപ്പെടുന്ന കലാകാരന്മാരും ഉഴവൂരിന്റെ പ്രതിഭകളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയ ടോജോ അബ്രാഹവും സ്റ്റീഫന്‍ കല്ലടയിലും അറിയിച്ചു.
പതിനൊന്നാമത് സംഗമത്തിലേക്കു എല്ലാ ഉഴവൂര്‍കാരെയും അവരുടെ അളിയന്മാരെയും, പെങ്ങന്മാരെയും, കുടുംബാംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

UKKCA Hall ,
Woodcross Lane ,
Bilston , Wolverhampton
WV14 9BW

contact : ടോമി ചാലില്‍ – 07930495077
സാജന്‍ കരുണാകരന്‍ – 07828851527
ടോജോ എബ്രഹാം – 07985281376
സ്റ്റീഫന്‍ കല്ലടയില്‍ – 07735208040