അ​മേ​രി​ക്ക​യി​ൽ കൗ​മാ​ര​ക്കാ​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കാ​ൻ അ​നു​മ​തി. 12 മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ തി​ങ്ക​ളാ​ഴ്ച ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് (എ​ഫ്ഡി​എ) അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഫൈ​സ​ർ-​ബ​യോ​ടെ​ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് അ​നു​മ​തി. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണ് ഇ​തെ​ന്ന് എ​ഫ്ഡി​എ ക​മ്മീ​ഷ​ണ​ർ ജാ​ന​റ്റ് വു​ഡ്കോ​ക്ക് പ​റ​ഞ്ഞു.

  രാത്രി വൈകിയാണെങ്കിലും ആരോഗ്യമന്ത്രി തിരിച്ചു വിളിച്ചു,ഫോണ്‍ എടുക്കാറില്ലെന്ന പ്രതിഭ എംഎല്‍എയുടെ വിമർശനം; വീണാ ജോർജിന് പിൻതുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍

ഈ ​ന​ട​പ​ടി കോ​വി​ഡി​ൽ​നി​ന്നും യു​വ​ജ​ന​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണ്. ഇ​ത് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​നും പ​ക​ർ​ച്ച​വ്യാ​ധി അ​വ​സാ​നി​പ്പി​ക്കാ​നും ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്നും ജാ​ന​റ്റ് പ​റ​ഞ്ഞു.

വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി എ​ല്ലാ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​ന​വും ന​ട​ത്തി​യെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കാ​നാ​വു​മെ​ന്നും ജാ​ന​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.16 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കാ​ൻ അ​മേ​രി​ക്ക നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.