മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി. ജയറാം നായകനാകുന്ന ആകാശമിഠായി എന്ന ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു നടി. ഷൂട്ടിംഗ് പുരോഗമിക്കവെ ഈ സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാൻ സാധിക്കില്ല, അതിനാൽ താൻ പിന്മാറുന്നു എന്ന് പറഞ്ഞ് നടി സെറ്റിൽ നിന്നും ഇറങ്ങിപ്പോവുകയുണ്ടായി.
അവർ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ലെന്നും പെരുമാറാൻ അറിയാത്തവർക്കൊപ്പവും ആൺമേധാവിത്വം കാണിക്കുന്നവർക്കൊപ്പവും പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് വരലക്ഷമി ഇറങ്ങിപ്പോയത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്‍റെ പൂജാ കർമ്മങ്ങൾ നടന്നത്. പൂജാവേളയിൽ വരലക്ഷമി പങ്കെടുത്തിരുന്നു. അതിനിടെയായിരുന്നു സെറ്റിൽ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയെന്നുള്ള വാർത്ത പ്രചരിച്ചത്.

തന്‍റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകൻ സമുദ്രക്കനിയും നായകൻ ജയറാമിനും വരലക്ഷമി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കാൻ അവർ പഠിക്കണമെന്നും കുറിച്ചിട്ടുണ്ട്. ഇതേവിഷയത്തിൽ നായകനായ ജയറാമൊന്നും പ്രതികരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഈ പടം. ചിത്രത്തിലെ കഥാപാത്രം വരലക്ഷ്മിക്ക് യോജിക്കാത്തതാണ് ഇറങ്ങിപ്പോകലിന് കാരണമായി നിർമാതാക്കൾ ഇപ്പോൾ പറയുന്നത്. കസബയിലെ കഥാപാത്രത്തെ കണ്ടായിരുന്നു ഈ ചിത്രത്തിലേക്ക് വരലക്ഷ്മിയെ എടുത്തത്. എന്നാലവർ ശരീരഭാരം നന്നെ കുറച്ചു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഇതു യോജിക്കില്ല. വരലക്ഷ്മിക്ക് പകരം ഇപ്പോൾ ഇനിയ ആണ് ഈ ചിത്രത്തിലെ നായികയെന്നും നിർമാതാവ് പറഞ്ഞു.
നേരിട്ട് കാണാതെയാണോ നായികയെ നിശ്ചയിച്ചതെന്ന ചോദ്യത്തിന് ഇപ്രകാരമായിരുന്നു നിർമാതാവ് പ്രതികരിച്ചത്; കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ നേരിട്ട് കണ്ടിട്ട്, കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയ്ക്കായിരുന്നു പിന്നീടവരെ കാണുന്നത്.