വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതികരണം വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ്. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ മികച്ച പോളിങ് തുടരുന്നു. ഒരു മണിവരെ 35 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. കോട്ടയം, വയനാട് ജില്ലകളിലാണ് കൂടുതല്‍പേര്‍ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളത്താണ് കുറവ് പോളിങ്. 30 ശതമാനം. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിങ് വൈകാന്‍ കാരണമായി.