നാലു കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) എന്തിനാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്താൻ രണ്ടാം ദിവസവും പോലീസിനായില്ല. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കബറടക്കി.
അഞ്ചുപേരെയും ഇയാൾ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് െഫാറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അഫാന്റെ ആരോഗ്യനില മെച്ചപ്പെെട്ടങ്കിലും കഴിച്ച എലിവിഷം കരളിനെ ബാധിക്കാനിടയുള്ളതിനാൽ മൂന്നു ദിവസത്തെ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
അഫാന്റെ മൊഴികളെല്ലാം വൈരുധ്യമുള്ളവയാണ്. വിദേശത്തുള്ള പിതാവ് റഹിമിന്റെ മൊഴിയും പോലീസിനു ലഭിച്ചിട്ടില്ല. അഫാന്റെ മാതാവ് ഷെമിയും സംസാരിക്കാനാവാത്ത സ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പ്രണയം, സാമ്പത്തികബാധ്യത- ഇതു രണ്ടുമാണ് കൊലപാതകങ്ങൾക്കു കാരണമായി അഫാൻ മാറിമാറി പറയുന്നത്. പിതാവിന് വിദേശത്ത് കട നടത്തിയതിൽ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കടം നൽകാൻ നാട്ടുകാരും ബന്ധുക്കളും തയ്യാറായില്ല. എന്നാൽ, വൻ സാമ്പത്തികബാധ്യതയുണ്ടെന്ന വാദം ഷെമിയുടെ സഹോദരൻ ഷമീർ തള്ളിക്കളയുന്നു. സംഭവമറിഞ്ഞ് വിദേശത്തുനിന്നെത്തിയ ഷമീർ പറയുന്നത്, സാധാരണ ബാങ്ക് വായ്പകളും ചില കടങ്ങളും മാത്രമാണുള്ളതെന്നാണ്. എന്നാൽ, അഫാന്റെ വിദേശത്തുള്ള പിതാവ് റഹിമിന് സാമ്പത്തികബാധ്യതയെ തുടർന്നുള്ള യാത്രാവിലക്കുള്ളതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല.
ഫർസാനയുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതും കൊലപാതകത്തിലേക്കു നയിച്ചു എന്ന മൊഴിയും പൂർണമായും വിശ്വാസയോഗ്യമല്ല. ഇരുവരും തമ്മിലുള്ള സാമൂഹികമാധ്യമ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പ്രതി അഫാൻ മദ്യപിക്കുമെന്ന് പോലീസ് കണ്ടെത്തിയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചതിന്റെ തെളുവുകൾ ലഭിച്ചിട്ടില്ല.
അഫാെന്റയും ഷെമിയുെടയും മൊബൈലുകളും പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് സൈബർ വിഭാഗം പരിശോധിക്കുന്നു.
ചുറ്റികയുപയോഗിച്ച് ഇത്രയും ക്രൂരമായ കൊലപാതകം നടത്താനുള്ള പ്രേരണ എവിടെനിന്നു കിട്ടി എന്നതും കണ്ടെത്തണം. എതിർപ്പും നിലവിളിയും ഉയരാതെ അഞ്ച് കൊലപാതകങ്ങൾ പ്രതി നടത്തിയ ശൈലയിലും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
കുടുംബാങ്ങളായ സൽമാബീവി, ലത്തീഫ്, ഷാഹിദ, അഫ്‌സാൻ എന്നിവരുടെ മൃതദേഹങ്ങൾ പാങ്ങോട് ജുമാമസ്ജിദിലും ഫർസാനയുടേത് ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലും കബറടക്കി.
Leave a Reply