കാർഡിഫ്: ക്രൈസ്തവ ലോകം അൻപതു ദിവസത്തെ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് മിഷനിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന വചനം ഓർമ്മിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശി വിഭൂതി ശുശ്രൂഷകൾ നടന്നു.

ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരം 5:30 ന് കാർഡിഫിലെ സെന്റ് ഇൽറ്റെഡ്സ് ചാപ്പലിൽ നടത്തപ്പെട്ട പ്രത്യേക വിശുദ്ധ കുർബാനയ്ക്കും വിഭൂതി ശുശ്രൂഷയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ ജിബിൻ പാറടിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഈ നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ദാനധർമ്മങ്ങളുടെയും കാലമായിരിക്കണമെന്ന് ഫാ ജിബിൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നോമ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പള്ളിയിൽ പ്രത്യേക കുരിശിന്റെ വഴിയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. വിഭൂതി ശുശ്രൂഷകളിൽ പങ്കുചേരാൻ മിഷനിലെ നിരവധി വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു.












Leave a Reply