റിയാദ്: സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. പൈലറ്റിന്റെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ പറന്നുയര്‍ന്ന ഉടന്‍ ചക്രത്തിന്റെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു.

മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 151 യാത്രക്കാരും 10 ക്രൂ മെമ്പര്‍മാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ലഭിച്ചതോടെ പൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നാം തവണയാണ് വിമാനം റണ്‍വേ തൊട്ടത്.

മുന്‍ചക്രം പ്രവര്‍ത്തനരഹിതമായതിനാല്‍ നിലത്ത് തൊട്ടയുടന്‍ ടയറിന് തീപിടിച്ചു. വിമാനത്താവളത്തിലെ എമര്‍ജന്‍സി സംവിധാനങ്ങള്‍ എല്ലാം തന്നെ തയ്യാറായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടയറിന് കേട്പാട് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അപകടം സംബന്ധമായി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

വീഡിയോ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ