മഴവെള്ളത്തില്‍ മതിമറന്നുല്ലസിക്കുന്ന മഞ്ഞ തവളകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ നിന്നുമുള്ളതാണ് വീഡിയോ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കശ്വാനാണ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കണ്ടവരില്‍ പലരും കൂട്ടത്തോടെ മഞ്ഞ തവളകളെ കണ്ടതിന്റെ അത്ഭുതത്തിലാണ്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മഞ്ഞ നിറത്തിലുള്ള തവളകളല്ല. മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രം ഇണയെ ആകര്‍ഷിക്കാനാണ് ഇവയ്ക്ക് മഞ്ഞ നിറം ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാഴ്ചയിലുള്ള അത്ഭുതം കൊണ്ട തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഒന്നര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.