ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയിലെ അരിസോണയില്‍ യൂബറിന്റെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ടത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവതിയെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടു. ദാരുണ സംഭവത്തെ തുടര്‍ന്ന് യൂബര്‍ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യ ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല.

അപകടത്തോടു കൂടി ഓട്ടോമാറ്റിക്ക് കാറുകളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ നിരത്തിലിറക്കി കഴിഞ്ഞു. പുതിയ അപകടത്തോടു കൂടി സ്വയം നിയന്ത്രിത കാറുകള്‍ സുരക്ഷിതമല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

സ്വയം നിയന്ത്രിത കാറിന് മുന്നില്‍ നിശ്ചിത ദൂരത്തില്‍ എന്തു വന്നാലും ഓട്ടോമാറ്റിക്കായി കാര്‍ നിര്‍ത്തേണ്ടതാണ്. സെന്‍സറുകളുടെയും ക്യാമറകളുടെയും സഹായത്തോടു കൂടിയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപകട സമയത്ത് കാറിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആയിരുന്നു.

ദൃശ്യങ്ങള്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ