തമിഴ് താരം വിക്രമിന്‍റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് യുവതാരം കൂടിയായ ധ്രുവിനെ ജാമ്യത്തില്‍ വിട്ടു. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുമാണ് അടയാര്‍ പൊലീസ് കെസെടുത്തത്. മദ്യപിച്ചോയെന്ന പരിശോധന പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.