നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു വിഐപി കൂടി പൊലീസ് പിടിയിലേക്ക്.നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ നടിക്കൊപ്പം ഉണ്ടെന്ന് തോന്നിപ്പിച്ച ഒരാളാണ് ഇദ്ദേഹമെന്നാണ് സൂചന.നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ ഇയാൾ ചിത്രത്തിൽ ഉണ്ട്. എന്നാൽ തെളിവുകൾ കിട്ടും വരെ ഇയാളെ ചോദ്യം ചെയ്യേണ്ട എന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

നടിക്കൊപ്പം ഉണ്ടെന്ന് തോന്നിപ്പിച്ച ഇയാൾ പക്ഷെ ക്രിമിനൽ ഇടപെടലുകളിൽ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ദിലീപിനൊപ്പം ഇയാൾക്കും നടിയെ ആക്രമിക്കുന്നതിനു പ്രത്യേക കാരണങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.സിനിമാ ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇദ്ദേഹം.സ്വപ്രയത്നത്താൽ വളർന്നു വന്ന ഇദ്ദേഹം പക്ഷെ കുടുംബ പ്രശ്നത്താലാണ് ക്രിമിനൽ നടപടികളിൽ ഉൾപ്പെട്ടതെന്നാണ് സൂചന.

നടി ഗോഡ്ഫാദറെന്ന് കരുതുന്ന ഒരാളാണ് ഇയാളെന്നും സൂചനയുണ്ട്.ദിലീപിന്‍റെ അറസ്റ്റിനു ശേഷം ഇയാൾ നടത്തിയ ചില നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയങ്ങൾ ജനിപ്പിച്ചിരുന്നു.ദിലീപ് അറസ്റ്റിലായ ശേഷം ഇയാൾ ദിലീപിനെ മോചിപ്പിക്കാൻ ചില നീക്കങ്ങൾ നടത്തിയിരുന്നു.ഇതാണ് അന്വേഷണസംഘം ഇയാളെ സംശയിക്കാൻ കാരണം.

ആക്രമിക്കപ്പെട്ട നടിയോട് ഇയാൾക്കും പകയുണ്ടെന്നാണ് കരുതുന്നത്.ഇയാളുടെ കുടുംബപരമായ പ്രശ്നങ്ങളാണ് ഇയാളുടെ വിദ്വേഷത്തിന് കാരണം.ഇയാൾക്ക് പൾസർ സുനിയോട് അടുത്ത ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്.ഇയാൾ രാഷ്ട്രീയക്കാരനല്ല, ഒരു സിനിമാ പ്രവർത്തകൻ ആണെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.ഇയാളെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.