ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. കൂടാതെ സൗത്താഫ്രിക്കക്ക് എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുൻപായി ഒരു വമ്പൻ മാറ്റവും ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം ഏകദിന നായക സ്ഥാനത്തിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി നിയമിച്ചത്.
കൂടാതെ ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും നേരത്തെ പടിയിറങ്ങിയ വിരാട് കോഹ്ലിക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനവും. രോഹിത് ശർമ്മക്ക് ഏകദിന നായകന്റെ റോൾ കൂടി നൽകുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹിച്ചുവെങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻസി റോൾ ഒഴിയാൻ തയ്യാറല്ലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കമിപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കോഹ്ലിക്ക് നായകസ്ഥാനം ഒഴിയാൻ ക്രിക്കറ്റ് ബോർഡ് നാല്പത്തിയെറട്ടോളം മണിക്കൂർ സമയം നൽകിയിരുന്നു.പക്ഷേ വരുന്ന 2023ലെ ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റൻ സ്ഥാനത്തിൽ തുടരുവാൻ വിരാട് കോഹ്ലി ആഗ്രഹിക്കുകയായിരുന്നു ശേഷം ഇന്നലെ അന്തിമ ചർച്ചകൾക്ക് ഒടുവിൽ ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തന്നെ എല്ലാ അർഥത്തിലും ഒഴിവാക്കിയെന്നുള്ള ഒരു തോന്നൽ വിരാട് കോഹ്ലിക്കും ഒപ്പം അടുത്ത വൃത്തങ്ങളിലും തന്നെ ഇപ്പോൾ സജീവമാണ്. അതിനാൽ തന്നെ വരുന്ന സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി പിന്മാറിയെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ കോഹ്ലി വൈകാതെ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി വിട്ടുനിന്നെക്കുമെന്നാണ് മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ വിരാട് കോഹ്ലിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലി ചർച്ചകൾ നടത്തുമെന്നും സൂചനകളുണ്ട്
Leave a Reply