ഐപിഎൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവി മറക്കാൻ ആർസിബി നായകൻ വിരാട് ‌കോ‌ഹ്‌ലിയ്ക്കു കഴിയുന്നില്ല. മുംബൈ താരം ലസിത് മലിംഗയുടെ നോബോൾ ആണ് കോഹ്‌ലിയുടെ സമനില തെറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 187 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് വിജയത്തിനു തൊട്ടടുത്ത് വരെയെത്തി. അവസാന ഓവറിൽ കോ‌ഹ്‌ലിപ്പടയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസായിരുന്നു. ആറു റൺസ് നേടിയാൽ സമനില. എന്നാൽ മലിംഗയുടെ ഫുൾടോസ് പന്ത് ബാറ്റ്സ്മാൻ ദുബൈയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ റോയൽ ചലഞ്ചേഴ്സിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

പന്ത് നോബോൾ ആണെന്ന് റീപ്ളേയിൽ വ്യക്തമായിരുന്നു. അംപയർ നോബോൾ വിളിച്ചിരുന്നെങ്കിൽ ടീമിനു ഒരു റൺസും ഫ്രീ ഹിറ്റും കിട്ടുമായിരുന്നു. മികച്ച ഫോമിൽ നിൽക്കുന്ന എ.ബി. ഡിവില്യേഴ്സിനു സ്ട്രൈക്കും കിട്ടും. ജയസാധ്യത ഏറെ. എന്നാൽ അപയർ എസ്. രവിയുടെ നോട്ടപ്പിഴ എല്ലാം തുലച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കളിയ്ക്കു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിനു ശേഷം കോഹ്‌ലി മാച്ച് റഫറിയുടെ മുറിയിലേക്ക് തള്ളിക്കയറിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ പേരിൽ നടപടിയെടുത്താലും തനിക്കു കുഴപ്പമില്ലെന്നു പറഞ്ഞ് താരം ബഹളം വച്ചതായും റിപ്പോർട്ടുകളുണ്ട്.

മത്സരശേഷം അംപയർക്കെതിരെ രൂക്ഷമായ ഭാഷയിൽ കോഹ്‌ലി പ്രതികരിച്ചിരുന്നു. ഇത് ഐപിഎൽ ക്രിക്കറ്റാണ്. ക്ളബ് ക്രിക്കറ്റല്ല. അംപയർമാർ കണ്ണു തുറന്ന് നിൽക്കണം. അത് നോബോളാണെന്ന് എല്ലാവർക്കും അറിയാം. അംപയർമാർ കൂടുതൽ ശ്രദ്ധ പുലർത്തണം. മത്സരശേഷം അസംതൃപ്തി മറയ്ക്കാതെ താരം പറഞ്ഞു.