ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ