പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് പോലീസ് വേഷമണിഞ്ഞ് എത്തിയ മോഷ്ടാക്കൾ ക്രൂരത കാണിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരൻ മുഹമ്മദ് ലത്തീഫും വധുവും മുൾത്താനിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് മോഷ്ടാക്കൾ വീട്ടിൽ അഥിക്രമിച്ച് കയറിയത്.

പുലർച്ചെ മൂന്നോടെ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയിലേക്ക് കടക്കുകയുമായികുന്നു. മോഷ്ടാക്കൾ മുഹമ്മദ് ലത്തീഫിനെ കെട്ടിയിട്ടശേഷമാണ് അദ്ദേഹത്തിന്റെ മുന്നിൽവെച്ച് മുന്നിൽ വെച്ച് വധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിൽ നിന്നും 1.25 ലക്ഷം രൂപയും ഏഴ് പവൻ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ എത്രയും വേഗം പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകി.