രണ്ടാം മോദി മന്ത്രിസഭയിൽ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും. പാർ ട്ടി അധ്യക്ഷൻ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും വിളിച്ചെന്നും വി. മുരളീധരൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർ ക്കാരും ഒരുമിച്ചുള്ള പ്രവർ ത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർ ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആർ .എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർ ത്തിച്ചിരുന്നു.