വാർഷികാവധി ഭർത്താവിനോടൊപ്പം ചെലവഴിക്കാനായിട്ട് ദുബായിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി നഴ്സിനെ മരണം തട്ടിയെടുത്തു. ദുഃഖം അടക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. യുഎൻഎ കുടുംബം അനുശോചനമറിയിച്ചു

വാർഷികാവധി ഭർത്താവിനോടൊപ്പം ചെലവഴിക്കാനായിട്ട് ദുബായിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി നഴ്സിനെ മരണം തട്ടിയെടുത്തു. ദുഃഖം അടക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. യുഎൻഎ കുടുംബം അനുശോചനമറിയിച്ചു
April 26 04:04 2021 Print This Article

വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി ശിൽപ മേരി ഫിലിപ്പ് (28) മരിച്ചു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചനമറിയിച്ചു.

ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles