ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നാല്‍പതുകാരിയുടെ സമരം. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി ശര്‍മയെന്ന സ്ത്രീയാണ് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നത്. സെപ്റ്റംബര്‍ 8ന് ആരംഭിച്ച സമരം ഒരു മാസം പിന്നിട്ടു. പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് കാരണവും ഓം ശാന്തിക്ക് പറയാനുണ്ട്.

അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല; എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാമെന്നും അവര്‍ പറയുന്നു. തന്റൈ മാനസിക നിലക്ക് തകരാറൊന്നുമില്ലെന്നും അവര്‍ പറയുന്നു.

വിവാഹമോചിതയാണ് ഓംശാന്തി.ഈ ബന്ധത്തില്‍ഇരുപതുകാരിയായ ഒരു മകളുമുണ്ട് ഇവര്‍ക്ക്. ജയ്പൂരില്‍ സ്ഥലവും പണവും തനിക്ക് ഉണ്ടെന്നും മോഡിക്ക് സമ്മാനം വാങ്ങാന്‍ ഇതില്‍ കുറച്ച് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഇവര്‍ പറഞ്ഞു. മോഡി തന്നെ കാണാന്‍ എത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.