‘അവന്‍ എന്റെ സഹോദരിക്കൊപ്പം കിടപ്പറയിലാണ്; സഹതാരത്തെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയുടെ മറുപടി

‘അവന്‍ എന്റെ സഹോദരിക്കൊപ്പം കിടപ്പറയിലാണ്; സഹതാരത്തെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയുടെ   മറുപടി
December 10 08:25 2019 Print This Article

മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനോട് അവതാരകന്റെ ചോദ്യവും താരത്തിന്റെ ഉത്തരവും ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ്. സഹതാരം എവിടെ എന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞാണ് ഡു പ്ലെസി ആരാധക ശ്രദ്ധ നേടിയത്. എംസാന്‍സി സൂപ്പര്‍ ലീഗില്‍ നെല്‍സണ്‍ മണ്ഡേല ബേ ജയിന്റ്‌സിനെതിരായ മത്സരത്തില്‍ പാള്‍ റോക്‌സിന്റെ നായകനായി ടോസിടാന്‍ എത്തിയപ്പോഴായിരുന്നു ഡുപ്ലെസിസിന്റെ രസികന്‍ മറുപടി. ടോസ് നഷ്ടപ്പെട്ട ഡു പ്ലെസിസിനോട് ടീമിനെ കുറിച്ച് അവതാകരന്‍ ചോദിച്ചു. ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു താരം.

Image result for One change - Viljoen is not playing today because he's lying in bed with my sister as they got married yesterday - Faf du Plessis

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഫാഫ് ഡുപ്ലെസിസിനോട് മാച്ച് ഹോസ്റ്റര്‍ ചോദിച്ചു, ടീമില്‍ എന്തെങ്കിലും മാറ്റം. ഡുപ്ലെസിസിന്റെ മറുപടി ഇങ്ങനെ, ‘ഹാര്‍ഡസ് വില്‍ജോണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല, കാരണം അവന്‍ എന്റെ പെങ്ങളുടെ കൂടെ കട്ടിലിലായിരിക്കും. ഇന്നലെ അവരുടെ വിവാഹമായിരുന്നു.’ ഉത്തരം കേട്ടതും ഹോസ്റ്റിനും കാണികള്‍ക്കും ചിരിയടക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലുള്‍പ്പടെ അംഗങ്ങളായ ഫാഫ് ഡുപ്ലെസിസും ഹാര്‍ഡസ് വില്‍ജോണും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ഡുപ്ലെസിസിന്റെ സഹോദരി റെമിയുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു വില്‍ജോണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫാഫ് ഡുപ്ലെസിസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. വില്‍ജോണ്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവും.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles