ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിലെ വാട്ടർ തീം പാർക്കിൽ നാലുവയസ്സുകാരി പെൺകുട്ടി മുങ്ങി മരിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മരണത്തിലേയ്ക്ക് നയിച്ച സുരക്ഷാ വീഴ്ചയെ കുറിച്ച് വിവിധ ഏജൻസികൾ ആണ് അന്വേഷണം തുടങ്ങിയത്. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിൽ തങ്ങളുടെ പരിസ്ഥിതി ആരോഗ്യ സംഘം പോലീസുമായി ചേർന്ന് പൂർണ്ണ ആരോഗ്യ സുരക്ഷാ അന്വേഷണം നടത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന ദാരുണ സംഭവത്തെ തുടർന്ന് ഇന്നലെ വാട്ടർ തീം പാർക്ക് അടച്ചിരുന്നു. ഉടമസ്ഥരായ വാട്ടർവേൾഡ് തങ്ങളുടെ അക്വാ പാർക്ക്, മിനി ഗോൾഫ്, മിനി വില്ലേജ് എന്നിവ ഇന്ന് ബുധനാഴ്ച വീണ്ടും തുറക്കുമെന്ന് പറഞ്ഞു.
തിങ്കളാഴ്ചയാണ് വാട്ടർ തീം പാർക്കിലെ സ്വിമ്മിങ് പൂളിൽ 4 വയസുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടത് . ഇന്നലെ ഉച്ചകഴിഞ്ഞ് പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവിടത്തെ ജീവനക്കാരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് തന്നെ പെൺകുട്ടിയെ ചികിത്സിച്ചതായും കുറച്ച് സമയത്തിന് ശേഷം അവൾ മരിച്ചതായും സ്റ്റാഫോർഡ്ഷെയർ പോലീസ് പറഞ്ഞു. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടനെ ലൈഫ് ഗാർഡും മാനേജ്മെന്റ് ടീമുകളും കുളത്തിന്റെ അരികിൽ ചികിത്സ നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് സാക്ഷിയായവരോ ഇതിനെ കുറിച്ച് അറിവുള്ളവരോ 101 എന്ന നമ്പറിൽ വിളിക്കാൻ സ്റ്റാഫോർഡ്ഷെയർ പോലീസ് ആവശ്യപ്പെട്ടു.
Leave a Reply