കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവ്. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡീയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു.

വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു രോഗാവസ്ഥയില്‍ കഴിയുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെ സഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണെന്നാണ് പോസ്റ്റിന് കീഴെ വരുന്ന അഭിപ്രായങ്ങള്‍.

Read more.. എപ്പോഴെങ്കിലും നിങ്ങളുടെ സ്മാര്‍ട്‌ഫോണില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിനയത്തിലൂടെ നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ഒരുപാട് അഭിനേതാക്കള്‍ ഉണ്ട് എന്നും.. ഇത് പോലെ അവരുടെ ദയനീയാവസ്ഥ മനസിലാക്കി സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിലൂടെയും അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതിലും WCC സംഘടന മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് പോലെ മറ്റെല്ലാ സിനിമാ സംഘടനകളും വന്നിരുന്നേല്‍ എന്നാശിച്ചു പോകുന്നു എന്നുമാണ് മറ്റൊരാൾ പ്രതികരിച്ചത്… എങ്കിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം പറ്റുന്നവർ എന്തിനിങ്ങനെ നാട്ടുകാരോട്  യാചിക്കുന്നു എന്ന് മറ്റൊരാൾ…

[ot-video][/ot-video]