ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡ ; പ്രവർത്തനമാരംഭിച്ച് വെൽത്ത് സിംബിൾ ക്രിപ്റ്റോ

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡ ; പ്രവർത്തനമാരംഭിച്ച് വെൽത്ത് സിംബിൾ ക്രിപ്റ്റോ
September 28 09:26 2020 Print This Article

സ്വന്തം ലേഖകൻ 

കാനഡ : ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡയും. കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ വെൽത്ത് സിംബിൾ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കാനഡയുടെ ആദ്യത്തെ റെഗുലേറ്റഡ് ക്രിപ്റ്റോ പ്ലാറ്റ്‌ഫോമാണ് ‘വെൽത്ത് സിംബിൾ ക്രിപ്‌റ്റോ.’ വെൽത്ത് സിംബിൾ ക്രിപ്‌റ്റോയിലൂടെ ഇനി മുതൽ ബിറ്റ്‌കോയിനും എതീരിയവും വാങ്ങാനും വിൽക്കാനും കഴിയും. ഓഗസ്റ്റ് 7ന് കനേഡിയൻ സെക്യൂരിറ്റീസ് അഡ്മിനിസ്ട്രേറ്റർമാരിൽ (സിഎസ്എ) നിന്ന് ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോം തുടങ്ങാൻ അംഗീകാരം ലഭിച്ചിരുന്നു.

കനേഡിയൻ റെഗുലേറ്റർമാരുടെ റെഗുലേറ്ററി സാൻ‌ഡ്‌ബോക്സ് അംഗീകാരത്തെത്തുടർന്ന്, വെൽത്ത് സിംബിൾ കാനഡയുടെ ആദ്യത്തെ നിയന്ത്രിത ക്രിപ്റ്റോ പ്ലാറ്റ്ഫോമായി . പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത് ഫെഡറൽ സർക്കാരും കാനഡയിലെ 13 പ്രവിശ്യകളിലെ റെഗുലേറ്റർമാരുമാണ്.

കാനഡയിലെ 10 പ്രവിശ്യകളിൽ നിന്നും മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ള സെക്യൂരിറ്റീസ് റെഗുലേറ്റർമാർ സി‌എസ്‌എയിൽ ഉൾപ്പെടുന്നു. വെൽത്ത് സിംബിളിന്റെ പ്ലാറ്റ്‌ഫോമിൽ ട്രേഡ് ചെയ്യുന്ന ക്രിപ്‌റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നത് ന്യൂയോർക്ക് ആസ്ഥാനമായുള്ള റെഗുലേറ്റഡ് ക്രിപ്‌റ്റോ കസ്റ്റോഡിയൻ ജെമിനി ട്രസ്റ്റ് കമ്പനിയാണ്.

വെൽത്ത് സിംബിൾ ക്രിപ്റ്റോ അക്കൗണ്ട് തുറന്ന ശേഷം, ഉപയോക്താക്കൾക്ക് വെൽത്ത് സിംബിൾ ട്രേഡ് ആപ്പിനുള്ളിൽ അവരുടെ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കൈവശം വയ്ക്കാനും സാധിക്കും. സ്റ്റോക്ക്, ബോണ്ട്, എക്സ്ചേഞ്ച് – ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ വാങ്ങാനും വിൽക്കാനും ഈ ആപ്പ് ഉപയോഗിക്കാം. കനേഡിയൻ ഡോളറിൽ മാത്രമേ നിക്ഷേപങ്ങൾ പിൻവലിക്കൽ നടത്താൻ കഴിയൂ. ടൊറന്റോ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വെൽത്ത് സിംബിളിന് ലോകമെമ്പാടും 175,000 ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുകവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles