ബേസില്‍ ജോസഫ്
ചേരുവകള്‍
മട്ടന്‍-1 കിലോ
ബട്ടര്‍-100 ഗ്രാം
സവാള-3 എണ്ണം
തക്കാളി-1 എണ്ണം
ഗ്രാമ്പൂ-3 എണ്ണം
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-6 എണ്ണം
വയനയില-2
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിയില
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ അല്‍പം ബട്ടര്‍ ചൂടാക്കി മുഴുവന്‍ മസാലകള്‍ ചേര്‍ത്തു മൂപ്പിയ്ക്കുക. പച്ചമുളക്, സവാള എന്നിവ ചേര്‍ത്തു വഴറ്റുകയും വേണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. തക്കാളിയും ചേര്‍ത്തിളക്കുക. മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക. മറ്റൊരു പാനില്‍ അല്‍പം ഓയില്‍ ചേര്‍ത്ത് കീമ നല്ലപോലെ ഇളക്കി അല്‍പസമയം വേവിയ്ക്കുക. ഒരുവിധം വേവായിക്കഴിയുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്തിളക്കണം. അല്‍പനേരം ഇളക്കി വേവിച്ച ശേഷം മല്ലിയില ചേര്‍ത്തലങ്കരിയ്ക്കുക.
Leave a Reply