ബേസില്‍ ജോസഫ്

ചേരുവകള്‍

ബീഫ് – 500 ഗ്രാം, നീളത്തില്‍ കനം കുറച്ച കഷണങ്ങളാക്കിയത്
ഇഞ്ചി – 1 പീസ് ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 1 കുടം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നടുവേ പിളര്‍ന്നത്
സബോള -1 എണ്ണം നീളത്തില്‍ അരിഞ്ഞത്
സോയാസോസ് – 2 ടേബിള്‍സ്പൂണ്‍
തായ് സ്വീറ്റ് ചില്ലി സോസ് – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1/2 ടീസ്പൂണ്‍
ഓയില്‍ – 25 ml
ഉപ്പ് – പാകത്തിന്
വാട്ടര്‍ക്രസ്, സെസമേ സീഡ്, ക്രിസ്പ്‌സ് – ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ബീഫ് പാകത്തിന് ഉപ്പു ചേര്‍ത്ത് അല്‍പം ചാറോടുകൂടി വേവിച്ചു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സബോള, പച്ചമുളക് എന്നിവ ചേര്‍ത്ത് അധികം മൂക്കാതെ വഴറ്റുക. ഇതിലേയ്ക്ക് വേവിച്ചു വച്ച ബീഫ് മാത്രം ചേര്‍ത്ത് വഴറ്റുക. സോയാസോസ്, തായി സ്വീറ്റ് ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു സോസുകള്‍ മൂത്ത മണം വരും വരെ വഴറ്റുക. അവസാനമായി മാറ്റിവച്ചിരിക്കുന്ന ബീഫ് വേവിച്ച വെള്ളത്തില്‍ കോണ്‍ഫ്‌ളോര്‍ കലക്കി ഇതിലേയ്ക്ക് ഒഴിച്ച് 2 മിനിറ്റ് ഇളക്കുക. ഈ മിശ്രിതം ബീഫില്‍ പൊതിഞ്ഞു കോണ്‍ഫ്‌ളോര്‍ കുറുകി അല്പം ഗ്ലേസിങ് വരുമ്പോള്‍ പാന്‍ അടുപ്പില്‍ നിന്നും വാങ്ങി വാട്ടര്‍ക്രസ്, സെസമേ സീഡ്, ക്രിസ്പ്‌സ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക