ബേസില്‍ ജോസഫ്
ചേരുവകള്‍
മട്ടന്‍ – അരക്കിലോ
സവാള – 1
തക്കാളി അരച്ചത് – അരക്കപ്പ്
ഇഞ്ച, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ – 5
കറുവാപ്പട്ട – ഒരു കഷ്ണം
വയനയില – 1
കുരുമുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ബദാം പേസ്റ്റ് – അര കപ്പ്
ചെറുനാരങ്ങ
ഉപ്പ്
മല്ലിയില
പാകം ചെയ്യുന്ന വിധം
ഓയില്‍ ചുവട്ടു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മട്ടന്‍ ചേര്‍ത്തിളക്കുക. മട്ടനിലെ വെള്ളം മുഴുവനും നീങ്ങി ഓയില്‍ പൊന്തി വരുമ്പോള്‍ തക്കാളി അരച്ചതും ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇതില്‍ മൂന്നു കപ്പ് വെള്ളം ചേര്‍ത്തു നല്ലപോലെ വേവിച്ചെടുക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചതും മല്ലിയിലയും ചേര്‍ത്തിളക്കുക. മട്ടന്‍ ഷോര്‍ബ തയ്യാര്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply