ബേസില്‍ ജോസഫ്

ചേരുവകള്‍

1) താറാവ് – 1 കിലോ
2) മല്ലിപൊടി – 2 സ്പൂണ്‍
മുളകുപൊടി – 1 സ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍സ്പൂണ്‍
കുരുമുളകുപൊടി – കാല്‍സ്പൂണ്‍
കറുവപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – 5 എണ്ണം
ഏലക്ക – 4 എണ്ണം
3) ഓയില്‍ – 200 ml (വെളിച്ചെണ്ണ നല്ലത്)
4) സവാള – 3 എണ്ണം നീളത്തില്‍ അരിഞ്ഞത്
5) ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – 1 കഷണം
വെളുത്തുള്ളി – 1 കുടം (ചതച്ചത്)
പച്ചമുളക് – 4 എണ്ണം പിളര്‍ന്നത്
6) വിനാഗിരി – 2 സ്പൂണ്‍
ഉപ്പ് – പാകത്തിന്
7) തേങ്ങ – 2 എണ്ണം ചുരണ്ടി പിഴിഞ്ഞ് എടുത്ത പാല്‍
ഒന്നാംപാല്‍ – 1 കപ്പ്
രണ്ടാംപാല്‍ – 2 കപ്പ്
8) ഉരുളക്കിഴങ്ങ് – 3 എണ്ണം (ഓരോന്നും നാലാക്കിയത് )
9) നെയ്യ് – 1 സ്പൂണ്‍
10) കടുക് – 1 സ്പൂണ്‍
11) ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – 2 സ്പൂണ്‍
കറിവേപ്പില – 2 സ്ട്രിപ്‌സ്

പാകംചെയ്യുന്നവിധം

രണ്ടാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്ത് വളരെ മയത്തില്‍ അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. കുക്ക് ആയിക്കഴിയുമ്പോള്‍ ഇതിലേയ്ക്ക് സവാളയും കൂടി ചേര്‍ത്ത് വഴറ്റി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അരച്ച് വച്ച മസാലക്കൂട്ട് ചേര്‍ത്ത് വീണ്ടും വഴറ്റുക. മസാല വെന്ത മണം വരുമ്പോള്‍ കഷണങ്ങളാക്കിയ താറാവും വിനാഗിരിയും ആവശ്യത്തിന് ഉപ്പും രണ്ടാംപാലും ചേര്‍ത്ത് കവര്‍ ചെയ്തു കുക്ക് ചെയ്യുക. താറാവ് മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഒന്ന് തിളക്കുമ്പോള്‍ വാങ്ങുക. നെയ്യ് ഒരു പാനില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക

basilന്യൂപോര്‍ട്ട്‌കാരനായ ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയാണ്. മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും