സുജിത് തോമസ്

*ജീര റൈസ്*

1.ബസ്മതി അരി – 2 കപ്പ്

2.ജീരകം – 1 ചെറിയ സ്പൂൺ

3.നെയ്യ് – ഒരു ചെറിയ സ്പൂൺ

4.വെള്ളം – 4 കപ്പ്

5. ഉപ്പ് – ആവശ്യത്തിന്

6. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പാനിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്തു മൂപ്പിക്കുക.

ഇളം തവിട്ട് നിറമാകുമ്പോൾ, അരി കഴുകി വാരിയതു ചേർത്തു രണ്ടു മിനിറ്റ് ഇളക്കി ചെറുതായി മൂപ്പിക്കുക .

ഇതിലേക്കു തിളച്ച വെള്ളം ഒഴിച്ച്, തിള വന്ന ശേഷം അടച്ചു വച്ചു ചെറു തീയ്യിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം മെല്ലേ ഇളക്കി യോജിപ്പിച്ചു വാങ്ങുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.ചിക്കൻ കറിയോ, പനീർ കറിയോ ചേർത്ത് ചെറു ചൂടോടെ വിളമ്പാം.

സുജിത് തോമസ്