ഷെഫ് ജോമോൻ കുര്യാക്കോസ്

പോത്തിന്റെ വാരിയെല്ല് വാങ്ങി മാരിനേറ്റു ചെയ്തു 3മണിക്കൂറോളം ചെറു തീയിൽ ഇട്ടു തിളപ്പിച്ച്, കുരുമുളക് ചേർത്ത് വറ്റിച്ചു ഉലർത്തിയെടുത്ത സ്വയംഭൻ സാധനം . പൊറോട്ട കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ ,
എന്റെ പൊന്നോ … ഒന്നും പറയാനില്ല
നല്ല നാടൻ പ്രെപറേഷൻ ആണെങ്കിലും ഒന്ന് പരിഷ്കാരി ആളാക്കി പ്രേസേന്റ് ചെയ്തതാ..

ചേരുവകൾ

പോത്തിന്റെ വാരിയെല്ല് -2 കി. ഗ്രാം

സവാള- 2

തക്കാളി – 2

പച്ചമുളക് – 4
പെരുംജീരകം – ഒരു സ്പൂൺ
വെളുത്തുളളി – 1 pod
മുളക്, മഞ്ഞൾ പൊടി 1 സ്പൂൺ വീതം
മല്ലിപൊടി – ഒരു സ്പൂൺ
കുരുമുളക് പൊടി – ആവശ്യത്തിന്
വെളിച്ചെണ്ണ ,ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്. ഇറച്ചിചേർത്തു മസാലകളും ചേർത്ത് ചെറു തീയിൽ വെള്ളം ഒട്ടും ഒഴിക്കാതെ വേവുന്നത്‌ വരെ വേവിക്കുക .ഇറച്ചി പാകം ആയില്ല എങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ് .
അതൊന്നു നിറം മാറി വരുമ്പോൾ സവാള ചേർക്കുക. വഴന്നതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം വെളിച്ചെണ്ണയിൽ തേങ്ങ ക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില, പെരും ജീരകം കുരുമുളക് എന്നിവ മൂപ്പിച്ച് ചേർത്ത് കഴിഞ്ഞാൽ കറി റെഡി.

ഷെഫ് ജോമോൻ കുര്യാക്കോസ്