WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബേസില്‍ ജോസഫ്

ടൂണ – 2 കാന്‍

ഉരുളകിഴങ്ങ് – 1 എണ്ണം

സവാള – 1 എണ്ണം ഫൈന്‍ ആയി ചോപ് ചെയ്തത്

ഇഞ്ചി – 1 ടീസ്പൂണ്‍ ഫൈന്‍ ആയി ചോപ് ചെയ്തത്
വെളുത്തുള്ളി – 1 ടീസ്പൂണ്‍ ഫൈന്‍ ആയി ചോപ് ചെയ്തത്
പച്ചമുളക് – 2 എണ്ണം ഫൈന്‍ ആയി ചോപ് ചെയ്തത്
കുരുമുളക് പൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അരടീസ്പൂണ്‍
റെഡ് ചില്ലി പൗഡര്‍ – അരടീസ്പൂണ്‍
ഗരംമസാല – അരടീസ്പൂണ്‍
മല്ലിപൊടി – അരടീസ്പൂണ്‍
മുട്ട – 2 എണ്ണം
ബ്രെഡ്ക്രംബ്‌സ് – 200 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – വറക്കുവാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് നന്നായി കുക്ക് ചെയ്ത് തൊലി കളഞ്ഞ് മാഷ് ചെയ്തുവയ്ക്കുക. ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എല്ലാ മസാലകളും ചേര്‍ത്ത് നന്നായി കുക്ക് ചെയ്യുക ഇതിലേയ്ക്ക് ടൂണ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുക്ക് ചെയ്യുക. (ഉപ്പ് ചേര്‍ക്കുന്നത് ആവശ്യം എങ്കില്‍ മാത്രം. ടൂണ ക്യാനില്‍ പ്രെസെര്‍വ് ചെയ്തു വയ്ക്കുന്നത് ഉപ്പു ചേര്‍ത്താണ്) ഇതിലേയ്ക്ക് മാഷ് ചെയ്ത ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഡ്രൈ ആകുന്നത് വരെ ഇളക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ഷേപ്പില്‍ പരത്തി മുട്ടയില്‍ മുക്കി ബ്രെഡ്ക്രംബ്‌സില്‍ പൊതിഞ്ഞ് പൊടിയാതെ എണ്ണയില്‍ വറുത്ത് എടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്