സുജിത് തോമസ്
ആവശ്യമുള്ള സാധനങ്ങൾ
വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
ദശയുള്ള മീൻ വട്ടത്തിൽ മുറിച്ചത് -1/2കിലോ
പഴുത്ത തക്കാളി ചെറുതായി മുറിച്ചത് – ഒന്ന്
പച്ചമുളക് നെടുകെ പിളർന്നത്- 2 അല്ലെങ്കിൽ 3
ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ചെറിയ കഷണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-4 അല്ലി
കറിവേപ്പില -2 തണ്ട്
വറ്റൽ മുളക് -5 എണ്ണം അതിൽ രണ്ടെണ്ണം മൂപ്പിക്കാൻ ആയി മാറ്റി വയ്ക്കണം
ഉപ്പ് -ആവശ്യാനുസരണം
കുടംപുളി -4 എണ്ണം
ഉലുവ -1 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
കൊച്ചുള്ളി നീളത്തിലരിഞ്ഞത്- 8 അല്ലെങ്കിൽ 10
മഞ്ഞൾപൊടി -2 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
ആദ്യമായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവയും, പകുതി കൊച്ചു ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി വഴറ്റുക.
നന്നായി അരച്ച വറ്റൽമുളക് വഴറ്റിയ മിശ്രിതത്തിലേക്ക് ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് പാചകം ചെയ്യുക. ഇനി ഉപ്പും കുടംപുളിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ ഇട്ട് അടച്ചുവെച്ച് വേവിക്കുക. മീൻ വെന്തശേഷം ചാർ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് മൂപ്പിച്ച് കറിവേപ്പിലയും, കൊച്ചു ഉള്ളിയും, വറ്റൽ മുളകും ചൂടാക്കി മീൻകറിയുടെ മേലെ ഒഴിക്കുക. തലേദിവസം ഉണ്ടാക്കി വെച്ചാൽ ഈ കറി വളരെ രുചികരം ആയിരിക്കും പിറ്റേദിവസം കഴിക്കാൻ.
സുജിത് തോമസ്
Leave a Reply