ഷിബു മാത്യൂ

മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട്. പ്രതീക്ഷയ്ക്ക് വിരാമമിട്ടു. പതിവ് തെറ്റിക്കാതെ പുഞ്ചിരിയോടെ ഇടയനെത്തി. സ്വീകരിക്കാന്‍ കാത്തുനിന്നത് ഇടയന് മുമ്പേ
യു കെയിലെത്തി സ്‌നാപക യോഹന്നാന്റെ ദൗത്യം നിര്‍വഹിച്ചവര്‍.
റവ. ഫാ. തോമസ് പാറയടിയില്‍…
റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍…
റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍….
ഫാ.ജിനോ അരിക്കാട്ട് MCBS….
ഫാ. തോമസ് തൈക്കൂട്ടത്തില്‍…
ഫാ. മാത്യു മുളയോലിക്കല്‍…
ഫാ. സോണി കടന്തോട്… മറ്റ് കമ്മറ്റിയംഗങ്ങള്‍….
വിശ്വാസ പ്രതിനിധികള്‍…

ആകാംക്ഷാപൂര്‍വ്വം കാത്തു നിന്ന വിശ്വാസികള്‍ക്കു മുമ്പില്‍ എത്തിയ അഭിവന്ദ്യ പിതാവിനെ പൂക്കള്‍ കൊടുത്ത് വൈദീകരും വിശ്വാസികളും സ്വീകരിച്ചു. യു കെ യുടെ പല ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ നേരത്തേ തന്നെ ഏയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. നിരവധി ചാപ്ലിയന്‍സികളില്‍ നിന്നും നിരവധി വൈദീകരും ക്ഷമയോടെ തങ്ങളുടെ ഇടയന്റെ വരവിനായി കാത്തു നിന്നു.
20160918_134310

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏയര്‍പോര്‍ട്ടിലെത്തിയ പിതാവ് നേരെ പോയത് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീട്രലിലേയ്ക്കാണ്. വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികള്‍ നടക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ആദ്യമായി കത്തീട്രല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. നിരവധിയാളുകള്‍ സാക്ഷികളാകും. മലയാളം യുകെക്കുവേണ്ടി സബ് എഡിറ്റർ അലെൻ ഷിബു പൂച്ചെണ്ട്  കെമാറി.  കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും..

മാഞ്ചെസ്റ്റര്‍ ഏയര്‍ പോര്‍ട്ടിലെ സ്വീകരണ ദൃശ്യങ്ങള്‍ .

20160918_134235-1