ദുബായ്: കേരളത്തില്‍ നിന്ന് യുവതികളെഗള്‍ഫിലെത്തിച്ച് വാണിഭം നടത്തുന്ന മാഫിയയെ ഈയിടെയാണ് ക്രൈംബ്രാഞ്ച് കുരുക്കിയത്. ഇത്തരം സംഘങ്ങളെ പുറത്തുകൊണ്ടുവരാന്‍ പോലീസ് കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും പ്രശ്‌നമാക്കുന്നില്ല എന്ന മട്ടില്‍ ദുബായില്‍ നിന്ന് ഒരു മലയാളി യുവതിയുടെ വീഡിയോ പുറത്തുവന്നു. ഇടപാടുകാരെ ആകര്‍ഷിക്കാനെന്നവണ്ണം വാട്‌സ് ആപ്പിലൂടെ പ്രചാരണം നടത്തുന്ന സ്ത്രീയുടെ വീഡിയോയാണു പുറത്തുവന്നത്. സംഗതി വൈറലായതോടെ മാപ്പുപറഞ്ഞ് കരയുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വാട്‌സ് ആപ്പില്‍ വാണിഭ നടത്തിപ്പുകാരിയാണ് താനെന്ന് തുറന്ന് പറഞ്ഞ് നടത്തിയ പരസ്യ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ പൊലീസും ഈ യുവതിക്കായി അന്വേഷണം തുടങ്ങി. ഇതിനു പിന്നാലെയാണു പുതിയ വാദവുമായി യുവതി വീണ്ടുമെത്തിയത്. ഗള്‍ഫ് മേഖലയിലെ എല്ലാ പൊലീസിനും ഈ വിഡിയോയുടെ കാര്യം ക്രൈംബ്രാഞ്ച് കൈമാറിയതോടെയാണ് പുതിയ വീഡിയോ എത്തിയത്.

ദുബായില്‍ സ്വന്തമായൊരു ഓഫീസുണ്ടെന്നാണ് വാട്‌സ് ആപ്പിലെ ആദ്യ വിഡിയോ സന്ദേശത്തില്‍ പറയുന്നത്. തുടര്‍ന്ന് ഒരാളുടെ ചോദ്യത്തിന് സ്ഥാപനത്തിന്റെ പേരും പറയുന്നു. 43 സെക്കന്റ് വീഡിയോയില്‍ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍ അതിവേഗം വിവരിക്കുന്നുണ്ട്. ‘ദുബായിലെ എല്ലാ ബോയ്‌സിനും തന്റെ സ്ഥാപനത്തിലേക്ക് സ്വാഗതം. രാവിലെ പത്ത് മണിമുതല്‍ രാത്രി പത്തരവരെ സ്ഥാപനം തുറന്നിരിക്കും. അതു കഴിഞ്ഞാല്‍ ക്ലോസ്ഡ്. വരുമ്പോള്‍ ടിഷ്യൂ പേപ്പര്‍ കൈയില്‍ ഉള്ളവര്‍ കരുതണം. ഇല്ലെങ്കിലും കുഴപ്പമില്ല. 20 വയസ്സ് മുതല്‍ 35 വയസ്സുവരെയുള്ള സ്ത്രീകള്‍ ഇവിടെയുണ്ടെ’ന്നും ഈ സ്ത്രീ വിശദീകരിക്കുന്നു. പരസ്യത്തില്‍ ദേരയില്‍ ഓഫീസ് നടത്തുന്ന റസിയ എന്ന് പേരും പറയുന്നു.

കേരളാ പൊലീസ് ഈ വീഡിയോയെ ഗൗരവമായെടുത്തു. വാട്‌സ് ആപ്പിലൂടെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസിന് അറിയാം. മലയാളത്തിലാണ് സന്ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ സൈബര്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെയാണ് പുതിയ വീഡിയോ വാട്‌സ് ആപ്പിലെത്തിയത്. താന്‍ റസിയ അല്ലെന്നും ഹിന്ദു പെണ്ണാണെന്നും മുസ്ലീമാണെന്നും പറയുന്നു. യഥാര്‍ത്ഥ പേര് തല്‍കാലം വെളിപ്പെടുത്തുന്നില്ലെന്നും പറയുന്നു. ഒടുവില്‍ പടച്ചോനാണെ സത്യം ഇതെല്ലാം ഞാനൊന്നും ചെയ്തതല്ലെന്നും മറ്റും രണ്ടാമത്തെ വീഡിയോയില്‍ യുവതി പറയുന്നുണ്ട്. എന്നാല്‍, എല്ലാം തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണു വിലയിരുത്തല്‍.

‘സലൂണിലാണ് ജോലി ചെയ്തിരുന്നത്. ആദ്യ വീഡിയോ വന്നതിനെ തുടര്‍ന്ന് ആ ജോലി പോയി. സീരിയലിലെല്ലാം പരസ്യം കാണാറുണ്ട്. അതു പോലെ ചെയ്തതാണ്. എനിക്കും പെണ്‍കുട്ടിയുണ്ട്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടു നില്‍ക്കില്ല. ക്ഷമിക്കണം’ എന്നെല്ലാം രണ്ടാം വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തെ ചില പരസ്യത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ടെന്നും അതുപോലെയാണ് ഇതൊക്കെ വിശ്വസിച്ച് ചിലര്‍ക്ക് കൊടുത്തതെന്നും യുവതി പറയുന്നു. അവര്‍ ചതിച്ചുവെന്നാണ് വിശദീകരണം. ഒരു സ്ത്രീയേയും അങ്ങനെ കണ്ടിട്ടില്ലെന്ന് പടച്ചോനേയും കുട്ടികളേയും പിടിച്ച് സത്യം ചെയ്യുന്നു. എന്നാല്‍ വിശദീകരണത്തിലെ പ്രശ്‌നങ്ങള്‍ പുതിയ ചര്‍ച്ചകളാണ് തുടക്കമിടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ് താനെന്നാണു യുവതി വീഡിയോയില്‍ പറയുന്നത്.

ദുബായ് കേന്ദ്രീകരിച്ചാണോ ഈ സ്ത്രീയുടെ പ്രവര്‍ത്തനം എന്നും പൊലീസ് സ്ഥിരീകരിക്കാന്‍ ശ്രമമുണ്ട്. വാട്‌സ് ആപ്പ് ദൃശ്യം പ്രചരിക്കപ്പെടുന്നതിനാല്‍ വൈകാതെ തന്നെ ഇവരെ കുറിച്ചുള്ള വിവരം ലഭ്യമാകുമെന്നും കരുതുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യ പ്രചരണത്തിന് സ്ത്രീ തയ്യാറായതെന്നതും പൊലീസിനെ അല്‍ഭുതപ്പെടുത്തുന്നുണ്ട്. എന്തായാലും ഇതെക്കുറിച്ച് ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണു സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ പെണ്‍വാണിഭം വലിയ കുറ്റമാണ്. കനത്ത ശിക്ഷ തന്നെ ലഭിക്കും. അതുകൊണ്ട് തന്നെ മറയില്ലാതെ പ്രതികരണവുമായി എത്തിയത് പൊലീസിനെ ഞെട്ടിക്കുന്നു. വിഡിയോയുടെ പശ്ചാത്തലത്തില്‍ മലയാളം പാട്ടും കേള്‍ക്കുന്നുണ്ട്. വിശദമായ അന്വേഷണം പൊലീസ് നടത്തുന്നതായാണ് സൂചന. പെണ്‍വാണിഭ ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ക്രൈംബ്രാഞ്ചാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഈ അന്വേഷണമാണ് ഗള്‍ഫിലെ വാണിഭ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. മലയാളികളെ ചതിക്കുഴിയില്‍ വീഴ്ത്തി ഗള്‍ഫിലെത്തിച്ച് വാണിഭത്തിന് നിര്‍ബന്ധിതമാക്കുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഈ സംഘത്തിന്റെ ഭാഗമാണോ വാട്‌സ് ആപ്പ് വീഡിയോയില്‍ റസിയ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെന്നും പൊലീസ് അന്വേഷിക്കും. കസ്റ്റഡിയിലുള്ളവരോട് ഇതേ കുറിച്ച് ചോദിച്ച് മനസ്സിലാക്കാനാണ് ശ്രമം.

Related News

വാട്ട്സ് ആപ്പില്‍ വീഡിയോ ഇട്ടത് തമാശയ്ക്ക്, എല്ലാവരും എന്നോട് ക്ഷമിക്കണം, കരഞ്ഞുകൊണ്ട്‌ റസിയ വീണ്ടും – വീഡിയോ കാണാം