അപകടത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അപൂർവ ദൃശ്യങ്ങൾ പുറത്ത്. സമുദ്ര ഗവേഷണ സ്ഥാപനമായ ദ വുഡ്സ് ഹോൾ ഓഷ്യാനിക് ഇൻസ്റ്റിറ്റ്യൂട്ടാണ് ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജെയിംസ് കാമറൂണിന്റെ പ്രസിദ്ധമായ ടൈറ്റാനിക് സിനിമയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണിത്. തകർന്ന കപ്പലിന്റെ ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് 37 വർഷങ്ങൾക്കിപ്പുറം പുറത്തു വന്നിരിക്കുന്നത്.

ഒരു മണിക്കൂർ 22 മിനുറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾക്ക് വിവരണമൊന്നും നൽകിയിട്ടില്ല. 1986ൽ നടത്തിയ ഡൈവിങ് പര്യവേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വേണ്ടിയായിരുന്നു ഇത്. 1985ലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. 1986ൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് സംഘം വീണ്ടുമെത്തി ദൃശ്യം പകർത്തുകയായിരുന്നു.

ആഴക്കടലിലുള്ള ടൈറ്റാനിക്കിനെ മനുഷ്യൻ ആദ്യമായി കണ്ടത് ഇങ്ങനെയായിരുന്നു. 1912 ലാണ് ആർഎംഎസ് ടൈറ്റാനിക് സതാംപ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. ലോകത്തെ ഏറ്റവും വലിയ യാത്രാ കപ്പെലന്ന വിശേഷണത്തോടെയാണ് കപ്പൽ അറിയപ്പെട്ടിരുന്നത്. ആദ്യ യാത്ര തുടങ്ങി രണ്ട് മണിക്കർ 40 മിനിറ്റിന് ശേഷം ഏപ്രിൽ 15 ന് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നത്തെ യാത്രയിലുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും മരിച്ചു. സമുദ്രോപരിതലത്തിന് ഏതാണ് 12,600 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. അവശിഷ്ടങ്ങൾ ഉള്ള സ്ഥലം നേരത്തെ തന്നെ കണ്ടെത്താനായെങ്കിലും അവിടെ എത്തിയുള്ള പഠനം നടത്താൻ 75 വർഷത്തോളം വൈകി. സാങ്കേതിക പരിമിതിയാണ് ഇതിന് കാരണം. പുതിയ കണ്ടെത്തലിലൂടെ സമുദ്രഗവേഷണത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ് ശാസ്ത്രലോകം.