ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാധിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും… … ഒരു പത്തു വർഷം പിടിച്ചുനിന്നാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ സാധിക്കും … കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ വരുമ്പോൾ അറിയണം ഈ കാര്യങ്ങൾ … .. യുകെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന സെബാസ്റ്റ്യന്റെ ഹൃദയസ്പർശിയായ കുറിപ്പ്

ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാധിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും… … ഒരു പത്തു വർഷം പിടിച്ചുനിന്നാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ സാധിക്കും … കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ വരുമ്പോൾ അറിയണം ഈ കാര്യങ്ങൾ … .. യുകെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന സെബാസ്റ്റ്യന്റെ ഹൃദയസ്പർശിയായ കുറിപ്പ്
February 23 17:00 2021 Print This Article

ജോസ്‌ന സാബു സെബാസ്റ്റ്യന്‍

സമൂഹ ഭ്രാന്തുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റാതാവുമ്പോൾ സ്വന്തക്കാരേം വീട്ടുകാരേം സന്തോഷിപ്പിക്കാനും അവരും സമൂഹവും അടിച്ചേൽപ്പിച്ചതുമായ പലവിധ സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ പേറി വരുന്ന ഒരുപറ്റം അഭയാർത്ഥികളാണ് സ്റ്റുഡന്റ്‌ വിസയിൽ വന്നു ചേക്കേറുന്ന നമ്മളിൽ ചിലർ …

പലരും പറയും പോലൊരു എളുപ്പ ജേർണിയല്ല യുകെയിലെ സ്റ്റുഡന്റ്‌ ലൈഫ് . പക്ഷെ പിടിച്ചുനിന്നാൽ വഴികളേറെ. ഇന്ന് പണ്ടത്തെപ്പോലെ ഏതെങ്കിലും ഒരു കോളേജിലേക്ക് സ്റ്റഡി വിസ എടുത്തു വരാനാകില്ല . അപ്രൂവ് ആയിട്ടുള്ള യൂണിവേഴ്സിറ്റികളിലേക്കു മാത്രമേ സ്റ്റുഡന്റസിനു ലീഗൽ ആയി വരാനാകൂ . ഈ കാര്യത്തിൽ ഒരു നിശ്ച്ചത പ്രതിഫലം ഏജന്റുമാർക്ക് യുണിവേഴ്സിറ്റികൾ തന്നെ ഓഫർ ചെയ്യുന്നതിനാൽ സ്റ്റുഡന്റ്സിൽനിന്നും പ്രതിഫലേച്ഛ ഒന്നും തന്നെ ഇല്ലാത്തതെന്നാണ് പല ഏജന്റുമാരും സഹായഹസ്തം നീട്ടുന്നത് . എന്നിരുന്നാലും മിതമായ IELTS സ്കോർ ഒക്കെ ഉണ്ടങ്കിൽ തനിയെ വേണമെങ്കിലും ഒരു യൂണിവേഴ്സിറ്റി സെലക്ട് ചെയ്തു UCAS വഴി ഒരു ഡിഗ്രിക്കു അപ്ലൈ ചെയ്യാവുന്നതുമാണ്.

സ്റ്റഡി വിസയിൽ വന്നു കോഴ്സ് വിജയപ്പൂർവം കമ്പ്ലീറ്റ് ചെയ്യുകയാണെങ്കിൽ മാത്രം അടുത്ത രണ്ടുവർഷം സ്റ്റേയ്ബാക്കുണ്ടെങ്കിലും അതുകഴിയുന്നതിനുള്ളിൽത്തന്നെ ഒരു എംപ്ലോയറിനെ കണ്ടുപിടിക്കുകയും വർക്ക് വിസയിലേക്കു മാറുകയും ചെയ്തില്ലെങ്കിൽ ഒന്നുകിൽ തിരിച്ചുപോവേണ്ടിയോ അല്ലങ്കിൽ വേറെ ഹയർ കോഴ്സ് എടുക്കേണ്ടിയോ വരും . എന്നിരുന്നാലും ഹയർ കോഴ്സ് എടുക്കാനുള്ള കാര്യകാരണങ്ങൾ ഹോം ഓഫീസിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയും വരും . അങ്ങനെ സ്റ്റഡി വിസയിൽ തന്നെ തുടരുന്ന ഒരാൾക്കു 10 വർഷം കമ്പ്ലീറ്റ് ചെയ്താൽ മാത്രമേ പെർമ്മനെന്റ്‌ വിസ കിട്ടാനുള്ള ഓപ്ഷനുള്ളു . പക്ഷെ വർക്ക് പെർമിറ്റിൽ വരുന്ന ഒരാൾക്കു വിജയപൂർവ്വം 6 വർഷം കമ്പ്ലീറ്റ് ചെയ്താൽ റെസിഡൻസി വിസയ്ക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.

പക്ഷെ കാര്യം ഇതോന്നുമല്ല കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ ഒരിക്കൽ വന്നെത്തിയാൽ ഉറുമ്പു ചക്കപ്പഴത്തിനുള്ളിൽ കയറിയ അവസ്ഥ പോലാവും. പോവാനും പറ്റില്ല പോവാതിരിക്കാനും പറ്റാത്ത ഒരവസ്ഥ വളരെ ശ്രദ്ദിച്ചില്ലെങ്കിൽ വന്നുപെടാം. ഒരിക്കൽ വന്നുപോയാൽ പിന്നീടുള്ള കാര്യങ്ങൾ നമ്മളുടെ മനോബലവും പ്ലാനിങ്ങുമൊക്കെ പോലിരിക്കും.

യൂണിവേഴ്സിറ്റിയിൽ ചേർന്നുകഴിഞ്ഞാൽ പിന്നെ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാവൂ എന്നറിയാമെങ്കിലും ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും . അങ്ങനെ ജോലിതരുന്നവരുണ്ടെങ്കിൽ തന്നെ അവർക്കു ഹോം ഓഫീസിന്റെ ചെക്കിങ് വരുമ്പോൾ പിടിവീഴാനും വളരെ കൂടിയ തോതിൽ ഫൈൻ അടയ്ക്കാനും തയ്യാറായവർ ഇന്നു വളരെ കുറവാണ്. അതുമല്ലെങ്കിൽ സ്റ്റഡി വിസയിൽ വന്നു ജോലി ചെയ്യുന്ന നമ്മുടെ ഫുൾ ഡീറ്റൈയിൽ ടാക്സ് അടയ്ക്കുന്ന കോഡിലൂടെ ചെക്ക് ചെയ്യാവുന്നതേ ഉള്ളു . അതുമല്ലെങ്കിൽ എന്തെങ്കിലും കാരണവശാൽ നിയമലംഘനം നടത്തി എന്നറിഞ്ഞാൽ അപ്പോൾ തന്നെ വിസ ക്യാൻസൽ ചെയ്തു നമ്മളെ തിരിച്ചയക്കും. അതുകൊണ്ട് ഇവിടെ കുറച്ചൊക്കെ നേരേവാ നേരെപോ നയം പാലിച്ചാൽ വല്യതരക്കേടില്ലാതെ പിടിച്ചുനിൽക്കാം.

കഴിയാവുന്നതും term ടൈമിൽ 20 മണിക്കൂർ മാത്രം ജോലി ചെയ്യുക. സിംഗിൾ ആണെങ്കിൽ വീട് 3-4 പേർ കൂടി ഷെയർ ചെയ്തു താമസിക്കുന്നതിലൂടെ കുറച്ചൊക്കെ ബെനെഫിറ്റ്സ് ഉണ്ടാകാം . ഫാമിലി ആണെങ്കിൽ ഡിപെൻഡിഡന്റിനു ഫുൾ ടൈം ജോലിചെയ്യാം. വളരെ ശ്രദ്ദിച്ചും കണ്ടും ഓരോ വർഷവും മുമ്പിൽ വരുന്ന ട്യൂഷൻ ഫീസും വിസ ഫീസുമൊക്കെ മുന്നിൽ കണ്ടുകൊണ്ടു കഴിഞ്ഞുകൂടുവാനെങ്കിൽ ജോലിയുള്ള സിംഗിൾസിനു ഏകദേശമൊരു £400 -£500 പ്രതിമാസം സേവ് ചെയ്യാം. ഫാമിലി ആയി വരുന്നവർ ആണെങ്കിൽ ചിലവ് ചുരുക്കിയാൽ £1000 വരെ ഒക്കെ സേവ് ചെയ്യാം . പക്ഷെ വരുമ്പോൾ മുതൽ മലയാളീസിന്റെ ഇഷ്ടമേഖലയായ പ്രൗഢഗംഭീരമായ വീടൊക്കെ വച്ച് ഇല്ലാത്ത ഭാരം തലയിൽ വക്കുക കൂടാതെ വണ്ടിയൊക്കെ മേടിച്ചു നല്ലൊരു തുക പെട്രോളും മെയിന്റൈൻസും ഇൻഷുറൻസുമൊക്കെ അടച്ചു നല്ലൊരു തുക കളയുക അതുമല്ലങ്കിൽ ആർഭാടപൂർവം മറ്റു പലതും മേടിച്ചുകൂട്ടുക എന്നതൊക്കെ ഒഴിവാക്കി ഒത്തിരി ആർഭാടമൊന്നുമില്ലാതെ കഴിയാവുന്നതും അടുത്ത വർഷത്തേക്കുള്ള വിസയുടെ ഫീസും ട്യൂഷൻ ഫീസുമൊക്കെ സേവ് ചെയ്തു വച്ചാൽ വല്യ തട്ടലില്ലാതെ ഓരോ വർഷവും കടന്നു കൂടാൻ സാധിക്കും.

മേലിൽ പറഞ്ഞതൊക്കെ ഒരു ആവറേജ് ഫാമിലിയിൽ നിന്നും വന്നു ജീവിക്കാൻ കഷ്ടപ്പെടുന്ന സ്റുഡൻസിനെ ഉദ്ദേശിച്ചുമാത്രമാണെങ്കിലും ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു പത്തു വർഷം ജീവിക്കാൻ പഠിച്ചാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ പഠിക്കുമെന്നതും ഒരു മുതൽകൂട്ടാണെ.

സ്റ്റഡി വിസയെ കുറിച്ചുള്ള UK ഗവണ്മെന്റ് സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.gov.uk/student-visa

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles