വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
ഏറോപ്ലെയിനിലെ സര്‍ക്കുലര്‍ ജനാലകള്‍ക്ക് പിന്നിലെ രഹസ്യമെന്തന്ന് കൗതുകത്തോടെ പലരും ആലോചിച്ചിട്ടുണ്ടാവാം. പറക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന രൂപത്തില്‍ മാറ്റമില്ലാത്തത് അതൊന്ന് മാത്രമാണ്. ഏറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിന് പുരോഗതി ഉണ്ടായിട്ടും മാറ്റമില്ലാത്ത ജനാലകള്‍ക്ക് പിന്നിലെ ആ രഹസ്യം ഇതാണ്.
1950ല്‍ ജെറ്റ്‌ലൈനേഴ്‌സ് മുഖ്യാധാരയിലേക്ക് എത്തുന്ന കാലത്ത് ഡി ഹാവിലാന്‍ഡ് കോമെറ്റ് നിര്‍മ്മിച്ച വിമാനങ്ങള്‍ക്ക് പ്രഷറൈസ്ഡ് കാബിന്‍ നിര്‍മ്മിച്ചിരുന്നു. അതിന് മറ്റ് എയര്‍ക്രാഫ്റ്റുകളേക്കാള്‍ ഉയരത്തില്‍ പറക്കാനും വേഗത്തില്‍ പറക്കാനുമ സാധിക്കുമായിരുന്നു. വിമാനത്തിന് ചതുരാകൃതിയിലുള്ള ജനലുകളും നിര്‍മ്മിച്ചിരുന്നു. സാങ്കേതിക തികവ് നിറഞ്ഞ കമ്പനി വിമാനം 1953ല്‍ ആകാശത്ത് നിന്നും കൂപ്പുകുത്തി. 56 യാത്രക്കാരാണ് മരിച്ചത്.
വിമാനാപകടത്തിന്റെ കാരണം ഏവരേയും ഞെട്ടിച്ചു. ജനാലകളായിരുന്നു അത്. ചതുരാകൃതിയിലുള്ള ജനാലകള്‍. കാര്യം സിമ്പിള്‍ കണക്കും ശാസ്ത്രവും. എവിടെയെല്ലാം അരികുകളും മൂലകളുമുണ്ടോ ആ വസ്തുവിനും പ്രതലത്തിനും ഒരു ദുര്‍ബല സ്ഥാനം ഉണ്ടാകും. സ്‌ക്വയര്‍ അഥവാ ചതുരത്തിന് നാല് കോര്‍ണറുകളാണ് ഉള്ളത്. നാല് പ്രബലമായ ദുര്‍ബല സ്ഥാനങ്ങള്‍. മര്‍ദ്ദം കൂടുമ്പോള്‍ ഈ ദുര്‍ബല കേന്ദ്രങ്ങള്‍ പൊട്ടിതുടങ്ങും. ഉയരത്തില്‍ വായുമര്‍ദ്ദം വര്‍ധിച്ചാല്‍ പിന്നെ ജനലുകള്‍ പൊട്ടാന്‍ അധിക സമയം വേണ്ട. ഇതായിരുന്നു 56 പേരുടെ മരണത്തിനിടയാക്കിയ കാരണം.
വൃത്താകൃതിയിലുള്ള ജനാലകള്‍ക്ക് ദുര്‍ബല കേന്ദ്രങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഉണ്ടാവുന്ന മര്‍ദ്ദം മുഴുവന്‍ എല്ലാ പ്രദേശങ്ങളിലേക്കും കൃത്യമായി വിന്യസിക്കപ്പെടും. അങ്ങനെ തകരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതാണ് സര്‍ക്കുലര്‍ വിന്‍ഡോകള്‍ മാറ്റമില്ലാതെ തുടരുന്നതിനുള്ള കാരണം.