ഭൂമി മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങൾ ചേർന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹമാണ്. കൂടാതെ, ഭൂമി ഒരു ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി ഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞു തീരും. ഉള്ളിലെ തീ എരിഞ്ഞു തീരുന്നതോടെ ഭൂമിയുടെ ഘടനയും ആകെ മാറും. അങ്ങനെ ഒരിക്കൽ ഭൂമി ഇന്നുള്ള ജീവന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷെ ഇത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നല്കാൻ ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്‍തമായിട്ടില്ല.

അതെ സമയം, ഈ വിഷയത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ മറ്റൊരു നിർണായക വിവരം പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തിൽ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തൽ. കഴിഞ്ഞ 400 മില്യൺ വർഷത്തിനിടയിൽ ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്റെ താപനിലയിലുണ്ടായ കുറവിന് കാരണം. ഭൂമിയുടെ പുറം കാമ്പിലുണ്ടായ മാറ്റത്തിൽ ഒട്ടേറെ തവണ വിവിധ കരമേഖലകൾ രൂപപ്പെടുകയും സമുദ്രങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്റെ ഇൻസുലേഷൻ അഥവാ താപം പിടിച്ചുനിർത്താനുള്ള ശേഷി വർധിച്ചപ്പോൾ മറ്റൊരു താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകർ പറയുന്നു.

എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തർഭാഗം അഥവാ ക്രസ്റ്റിൽ നിന്ന് റേഡിയോ ആക്ടീവ്‌ വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേൽത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതിൽ ഉള്ളിലൂടെ താപത്തേക്കാൾ ഉയർന്ന താപം മുകൾത്തട്ടിലേക്ക് എത്തിത്തുടങ്ങിയാൽ അതിനർത്ഥം ഭൂമി തണുക്കാൻ തുടങ്ങി എന്നാണ്. അതായത് ഭൂമിയുടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റു പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗവേഷകർ സമുദ്രപാളികളുടെ മാതൃകകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തൽ. രണ്ട് ആർധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്. ദക്ഷിണാർധവും ഉത്തരാർധവും. ഇതിൽ ഉത്തരാർധത്തിൽ കരമേഖലയാണ് കൂടുതൽ. ദക്ഷിണാർധത്തിൽ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂടിനെ തടഞ്ഞ് നിർത്തുന്നതിൽ ഉത്തരാർധമാണ് ഒരു പടി മുന്നിലുള്ളത്. സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാർധത്തിൽ ചൂട് കൂടുതൽ പുറത്തേക്ക് പോകുകയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്റെ അളവ് താരതമ്യേനെ കുറഞ്ഞു വരികയും ചെയ്തു.

ഈ രണ്ട് അർധങ്ങൾക്ക് പുറമെ, ഗവേഷകർ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇൻസുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതിൽ പസഫിക് മേഖലയാണ് ഏറ്റവും കൂടുതൽ ഉള്ളിൽ നിന്നുള്ള ചൂട് പുറത്തേക്ക് പോകാൻ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കൻ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയർന്ന ഇൻസുലേഷൻ സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിക്കുകയുണ്ടായി.