നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി പട്യാല ഹൗസ് കോടതിയുടെ മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത േദവി കോടതിക്ക് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് ഉത്തരവായത്. രാവിലെ മുതൽ കോടതിക്ക് പുറത്ത് കരഞ്ഞും നിലവിളിച്ചും ഇരിക്കുകയായിരുന്നു പുനിത േദവി. തനിക്കിനി ജീവിക്കേണ്ട എന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഹാറിലെ പ്രാദേശിക കോടതിയിൽ ഇവർ വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയാണ്. തൂക്കിലേറ്റിയ ആളുടെ വിധവയായി കഴിയാൻ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്ന് അവർ പറഞ്ഞു. വിവാഹ മോചന അപേക്ഷയിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഇവർ പറയുന്നുണ്ട്. എന്റെ ഭർത്താവ് തെറ്റുകാരനല്ല. അദ്ദേഹം തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം. പെറ്റീഷനിൽ പറയുന്നു.